ട്വന്റി20 ലോകകപ്പ് മാറ്റിവെക്കും, പ്രഖ്യാപനം അടുത്ത ആഴ്ച; മൂന്ന് വഴികള്‍ പരിഗണിക്കുന്നു

എന്നത്തേക്ക് ട്വന്റി20 ലോകകപ്പ് നടത്താം എന്ന ചോദ്യമാണ് ഇപ്പോള്‍ ഐസിസിയുടെ മുന്‍പിലുള്ളത്
ട്വന്റി20 ലോകകപ്പ് മാറ്റിവെക്കും, പ്രഖ്യാപനം അടുത്ത ആഴ്ച; മൂന്ന് വഴികള്‍ പരിഗണിക്കുന്നു

മുംബൈ: ട്വന്റി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും. കോവിഡ് ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ നിശ്ചയിച്ചിരുന്നത് പോലെ ഒക്ടോബര്‍-നവംബര്‍ സമയത്ത് ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് ഐസിസി. 

എന്നത്തേക്ക് ട്വന്റി20 ലോകകപ്പ് നടത്താം എന്ന ചോദ്യമാണ് ഇപ്പോള്‍ ഐസിസിയുടെ മുന്‍പിലുള്ളത്. മൂന്ന് കാര്യങ്ങളാണ് ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും പരിഗണിക്കുന്നത്. 

1. ഫെബ്രുവരി-മാര്‍ച്ചില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനോട് അനുകൂലമായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതികരണം. എന്നാലത് ഐപിഎല്ലിനേയും, ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തേയും ബാധിക്കും. ഐസിസി ഇവന്റുകളുടെ സംപ്രേഷണാവകാശനും, ഇന്ത്യയുടെ ഉഭയകക്ഷി പരമ്പരകളുടേയും സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ ഇന്ത്യ ഇതിനോട് അനുകൂലമായി പ്രതികരിച്ചേക്കില്ല. 

2. 2021ലെ ട്വന്റി20 ലോകകപ്പിന്റെ ആതിഥേയത്വം ഓസ്‌ട്രേലിയക്ക് ഇന്ത്യ നല്‍കുകയും, 2022ല്‍ ഇന്ത്യയില്‍ ട്വന്റി20 ലോകകപ്പ് നടത്തുക എന്നതുമാണ് മുന്‍പിലുള്ള മറ്റൊരു വഴി. എന്നാല്‍ അതിന് ഇന്ത്യ തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 

3. 2021ലെ ലോകകപ്പ് ഇന്ത്യയില്‍ നടത്തുകയും, 2022 ലോകകപ്പിന് ഓസ്‌ട്രേലിയ വേദിയാവുകയും ചെയ്യുക എന്നതാണ് മറ്റൊരു നിര്‍ദേശം. 

മെയ് 26നും 28നും ചേരുന്ന ഐസിസി യോഗത്തില്‍ ട്വന്റി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. മൂന്ന് കാര്യങ്ങളാണ് ഈ ഐസിസി യോഗത്തില്‍ പ്രധാനമായും അജണ്ടയില്‍ വരിക. ട്വന്റി20 ലോകകപ്പ് മാറ്റി വെക്കുന്നത്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് തിയതി. ചെയര്‍മാന്റെ ഉത്തരവാദിത്വങ്ങള്‍...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com