ദയവായി ഞങ്ങളെ പോവാന്‍ അനുവദിക്കൂ, ബിസിസിഐയോട് റോബിന്‍ ഉത്തപ്പ

'ഒരു ലെവലില്‍ കുറച്ച് അധികം നാള്‍ കളിച്ചതിന് ശേഷം ഫസ്റ്റ് ക്ലാസ് കളിക്കുക എന്ന് പറഞ്ഞാല്‍, അതുമായി ഇണങ്ങാന്‍ സമയം വേണം'
ദയവായി ഞങ്ങളെ പോവാന്‍ അനുവദിക്കൂ, ബിസിസിഐയോട് റോബിന്‍ ഉത്തപ്പ

വിദേശ ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കണം എന്ന സുരേഷ് റെയ്‌നയുടെ വാദത്തെ പിന്തുണച്ച് റോബിന്‍ ഉത്തപ്പയും. ബിബിസി പോഡ്കാസ്റ്റായ ദി ദൂസ്‌രയില്‍ സംസാരിക്കുമ്പോഴായിരുന്നു ഉത്തപ്പ ബിസിസിഐയോട് ആവശ്യമുന്നയിച്ചത്. 

ദയവ് ചെയ്ത് ഞങ്ങളെ പോവാന്‍ അനുവദിക്കൂ, ഒരു ലെവലില്‍ കുറച്ച് അധികം നാള്‍ കളിച്ചതിന് ശേഷം ഫസ്റ്റ് ക്ലാസ് കളിക്കുക എന്ന് പറഞ്ഞാല്‍, അതുമായി ഇണങ്ങാന്‍ സമയം വേണം. ലോകത്തെ മറ്റ് ലീഗുകളില്‍ കളിക്കാന്‍ സാധിക്കാത്തത് വേദനിപ്പിക്കുന്നതായും ഉത്തപ്പ പറഞ്ഞു. 

മറ്റുള്ളവര്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നത് നല്ല കാര്യമാണ്. കളി പഠിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍ എന്നതിനാല്‍ എത്രമാത്രം വളരാനാവുമോ അത്രയും വളരാനാണ് ശ്രമിക്കേണ്ടതെന്നും ഉത്തപ്പ ചൂണ്ടിക്കാണിച്ചു. ഇര്‍ഫാന്‍ പഠാനുമൊരുമിച്ചുള്ള ഇന്‍സ്റ്റാ ലൈവില്‍ സുരേഷ് റെയ്‌നയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. 

30 വയസിലെത്തി നില്‍ക്കുന്ന കളിക്കാരെ ടീമിലെടുക്കാന്‍ ബിസിസിഐ തയ്യാറാവില്ല. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അവസരം നല്‍കുകയാണ് ചെയ്യേണ്ടതെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാനും അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവാദമുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com