കൂടണയാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം മതിയായിരുന്നു, അപകടമുണ്ടായ സമയം കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്നു; ഞെട്ടലില്‍ സാനിയയും ഇര്‍ഫാന്‍ പഠാനും
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd May 2020 10:08 AM |
Last Updated: 23rd May 2020 10:57 AM | A+A A- |

കറാച്ചി വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും, ഉറ്റവരെ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കും ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. പ്രിയപ്പെട്ട കുടുംബാംഗങ്ങളോടൊപ്പം ചേരാന്‍ ഏതാനും നിമിഷങ്ങള്‍ കൂടി മതിയായിരുന്നു അവര്‍ക്കെന്ന് പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.
കറാച്ചിയിലെ വിമാനാപകട വാര്‍ത്ത ഹൃദയം തകര്‍ത്തു. അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചേരുന്നതില്‍ നിന്ന് ഏതാനും മിനിറ്റ് മാത്രം അകലെയായിരുന്നു അവര്‍. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയ്‌ക്കൊപ്പം ചേരുന്നു. പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനാവട്ടെ, പഠാന്‍ ട്വീറ്റ് ചെയ്തു.
Heartbreaking to know about the Karachi plane crash. They were just few minutes away from meeting their families. Heartfelt condolences to the families of the deceased. Hope the injured will recover soon.
— Irfan Pathan (@IrfanPathan) May 22, 2020
കറാച്ചി വിമാനാപകടത്തില്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഞെട്ടല്‍ രേഖപ്പെടുത്തി. ഇങ്ങനെയൊരു അപകടം വരാനുണ്ടായ സമയമാണ് വിഷയം. എല്ലാ രാജ്യങ്ങളെ പോലെ പാകിസ്ഥാനും കോവിഡിനെതിരെ പോരാടുന്ന സമയമാണിതെന്ന് സാനിയ പറയുന്നു. 97 പേരാണ് പാകിസ്ഥാനെ ഞെട്ടിച്ച വിമാനാപകടത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.