പാഡ് കെട്ടാന്‍ ധോനി പറഞ്ഞു, സാന്‍ഡ്‌വിച്ച് കഴിക്കുകയായിരുന്നു ഞാന്‍; അന്ന് ധോനി പയറ്റിയ തന്ത്രം വെളിപ്പെടുത്തി റെയ്‌ന

'ഞാന്‍ ധോനിയുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല. ആ സമയം ഞാന്‍ സാന്‍ഡ് വിച്ചോ മറ്റോ കഴിക്കുകയായിരുന്നു'
പാഡ് കെട്ടാന്‍ ധോനി പറഞ്ഞു, സാന്‍ഡ്‌വിച്ച് കഴിക്കുകയായിരുന്നു ഞാന്‍; അന്ന് ധോനി പയറ്റിയ തന്ത്രം വെളിപ്പെടുത്തി റെയ്‌ന

2015 ലോകകപ്പിലെ പാകിസ്ഥാനെതിരായ തന്റെ മികച്ച ഇന്നിങ്‌സിന്റെ ക്രഡിറ്റ് ധോനിക്കെന്ന് സുരേഷ് റെയ്‌ന. അന്ന് രഹാനയെ മാറ്റി നാലാം സ്ഥാനത്ത് റെയ്‌നയെ ധോനി ഇറക്കിയിരുന്നു. ഇതാണ് കളിയുടെ ഗതി നിര്‍ണയിച്ചതെന്ന് റെയ്‌ന പറഞ്ഞു. 

ഞാന്‍ ധോനിയുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല. ആ സമയം ഞാന്‍ സാന്‍ഡ് വിച്ചോ മറ്റോ കഴിക്കുകയായിരുന്നു. 20 ഓവര്‍ കഴിഞ്ഞപ്പോള്‍ ധോനി എന്നോട് പാഡ് കെട്ടാന്‍ പറഞ്ഞു. വിരാട് നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. ധവാന്‍ റണ്‍ഔട്ട് ആയതോടെയാണ് തീരുമാനങ്ങളെല്ലാം പൊടുന്നനെ മാറിയത്...

29.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സില്‍ നില്‍ക്കെയാണ് റെയ്‌ന ക്രീസിലേക്ക് എത്തിയത്. 56 പന്തില്‍ നിന്ന് റെയ്‌ന 74 റണ്‍സ് നേടി. പറത്തിയത് 5 ഫോറും മൂന്ന് സിക്‌സും. കോഹ് ലിക്കൊപ്പം നിന്ന് 110 റണ്‍സ് കൂട്ടുകെട്ടും സൃഷ്ടിച്ചു. 

എന്തുകൊണ്ട് എന്നെ ആ സമയം അയച്ചു? കളിക്ക് ശേഷം ഞാന്‍ ധോനിയോട് ചോദിച്ചു. ആ സമയം ലെഗ് സ്പിന്നര്‍മാരാണ് ബൗള്‍ ചെയ്തിരുന്നത്. നീ അവര്‍ക്കെതിരെ നന്നായി ബാറ്റ് ചെയ്യും എന്നെനിക്ക് അറിയാമായിരുന്നു, ധോനി പറഞ്ഞു. എന്റെ ബാറ്റിങ്ങിനെ ധോനി പ്രശംസിക്കുകയും ചെയ്തു. 

ധോനിയുടെ തന്ത്രം ഫലിച്ചപ്പോള്‍ പാകിസ്ഥാന്റെ പ്രധാന ലെഗ് സ്പിന്നറായ യാസിര്‍ ഷായ്ക്ക് വിക്കറ്റ് വീഴ്ത്താനായില്ല. യാസിര്‍ ഷായ്‌ക്കെതിരെയാണ് റെയ്‌ന കൂടുതല്‍ ആക്രമിച്ച് കളിച്ചതും. സൊഹെയ്ല്‍ ഖാന്‍ 5 വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 300ല്‍ ഒതുങ്ങി. എന്നാല്‍ പാകിസ്ഥാനെ 227 റണ്‍സിന് ചുരുട്ടി കൂട്ടാനും ധോനിക്കും സംഘത്തിനുമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com