കുംബ്ലേയുടെ പത്താമത്തെ വിക്കറ്റ് ഞാനാവില്ലെന്ന് പറഞ്ഞു, പക്ഷേ ആ ഇന്‍സൈഡ് എഡ്ജ്, അക്രത്തിന്റെ വെളിപ്പെടുത്തല്‍

'പത്താമത്തെ വിക്കറ്റ് തികയ്ക്കാന്‍ എന്റെ വിക്കറ്റ് കുംബ്ലേയ്ക്ക് നല്‍കില്ലെന്ന് ക്രീസില്‍ വെച്ച് വഖാര്‍ യൂനിസിനോട് ഞാന്‍ പറഞ്ഞു'
കുംബ്ലേയുടെ പത്താമത്തെ വിക്കറ്റ് ഞാനാവില്ലെന്ന് പറഞ്ഞു, പക്ഷേ ആ ഇന്‍സൈഡ് എഡ്ജ്, അക്രത്തിന്റെ വെളിപ്പെടുത്തല്‍

ത്താമത്തെ വിക്കറ്റ് തികയ്ക്കാന്‍ എന്റെ വിക്കറ്റ് കുംബ്ലേയ്ക്ക് നല്‍കില്ലെന്ന് ക്രീസില്‍ വെച്ച് വഖാര്‍ യൂനിസിനോട് ഞാന്‍ പറഞ്ഞു. എന്നാല്‍ ഓവറിലെ കുംബ്ലേ എറിഞ്ഞ ആദ്യ ബോള്‍, ഇന്‍സൈഡ് എഡ്ജ്, ഞാന്‍ ഔട്ട്...പാകിസ്ഥാന്‍ മുന്‍ നായകന്‍ വസീം അക്രമാണ് കുംബ്ലേ ചരിത്രം രചിച്ച കളിയെ കുറിച്ച് പറയുന്നത്. 

1999ല്‍ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടിലാണ് ഇന്നിങ്‌സിലെ പത്ത് വിക്കറ്റും കുംബ്ലേ തന്റെ പേരിലേക്ക് എഴുതി ചേര്‍ത്തത്. 420 റണ്‍സ് ചെയ്‌സ് ചെയ്യവെ വിക്കറ്റ് നഷ്ടമില്ലാതെ 101 റണ്‍സ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. 41 റണ്‍സ് എടുത്ത് നിന്ന അഫ്രീദിയെ കുംബ്ലേ ആദ്യം മടക്കി. പിന്നാലെ ഇജാസ് അഹ്മദ് ഗോള്‍ഡന്‍ ഡക്ക്. 

പിന്നാലെ പാകിസ്ഥാന്‍ ബാറ്റിങ് നിരയ്ക്ക് മേല്‍ കുംബ്ലേ കയറി ഇറങ്ങി. 9 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ പോലും കുംബ്ലേയെ 10 വിക്കറ്റും തികയ്ക്കാന്‍ അനുവദിക്കാതിരിക്കുക എന്ന ചിന്ത തനിക്കുണ്ടായില്ലെന്ന് അക്രം പറയുന്നു.

വഖാര്‍ യുനീസിനോട് ഞാന്‍ പറഞ്ഞു, എന്നെ പുറത്താക്കാന്‍ കുംബ്ലേയെ അനുവദിക്കില്ല. സാധാരണ നിലയില്‍ കളിക്കാനാണ് വഖാറിനോട് ഞാന്‍ നിര്‍ദേശിച്ചത്. ശ്രീനാഥ് ബൗള്‍ ചെയ്യാന്‍ വരുമ്പോള്‍ മാത്രം ഷോട്ട് കളിക്കുക. ഓവറിലെ കുംബ്ലേയുടെ ആദ്യ ബോള്‍, ഞാന്‍ പുറത്ത്. ഇന്ത്യക്ക് അത് വലിയൊരു ദിവസമായിരുന്നു, ആകാശ് ചോപ്രയ്ക്ക് ഒപ്പമുള്ള ഇന്‍സ്റ്റാ ലൈവില്‍ വസീം അക്രം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com