ടൊയ്‌ലറ്റ് ബ്രേക്ക് ഇല്ല, പന്തില്‍ സ്പര്‍ശിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ടത് ഇതെല്ലാം; മാര്‍ഗ നിര്‍ദേശങ്ങളുമായി ഐസിസി

ക്രിക്കറ്റിലേക്ക് തിരികെ എത്തുമ്പോള്‍ പാലിക്കേണ്ട ഐസിസിയുടെ മാര്‍ഗ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
ടൊയ്‌ലറ്റ് ബ്രേക്ക് ഇല്ല, പന്തില്‍ സ്പര്‍ശിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ടത് ഇതെല്ലാം; മാര്‍ഗ നിര്‍ദേശങ്ങളുമായി ഐസിസി

മുംബൈ: കോവിഡിന് ശേഷം കളിക്കളം ഉണരുമ്പോള്‍ ടൊയ്‌ലറ്റ് ബ്രേക്ക് അനുവദിക്കില്ല. തൊപ്പിയും, സണ്‍ഗ്ലാസും കളിക്കാര്‍ കൈമാറുന്നതും വിലക്കും. ക്രിക്കറ്റിലേക്ക് തിരികെ എത്തുമ്പോള്‍ പാലിക്കേണ്ട ഐസിസിയുടെ മാര്‍ഗ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

അമ്പയറുടെ കൈകളിലേക്കും കളിക്കാര്‍ സണ്‍ഗ്ലാസ്, ക്യാപ്പ്, ടവ്വല്‍ പോലുള്ള വസ്തുക്കള്‍ നല്‍കരുത്. അങ്ങനെ വരുമ്പോള്‍ ഈ സാധനങ്ങളെല്ലാം ഗ്രൗണ്ടില്‍ എവിടെ വെക്കും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. തൊപ്പിയും, സണ്‍ഗ്ലാസുമെല്ലാം ഗ്രൗണ്ടില്‍ വെച്ചാല്‍ അത് പെനാല്‍റ്റി റണ്‍സ് വഴങ്ങുന്നതിലേക്ക് ഇടയാക്കുമെന്ന ഭീഷണിയുമുണ്ട്. 

കളിക്ക് മുന്‍പും ശേഷവും ചെയ്ഞ്ചിങ് റൂമില്‍ കളിക്കാര്‍ അധിക സമയം ചെലവഴിക്കാന്‍ പാടില്ല. പന്തില്‍ സ്പര്‍ശിച്ചതിന് ശേഷം കളിക്കാര്‍ കണ്ണിലും, മൂക്കിലും വായിലും തൊടരുത്. പന്ത് ഉപയോഗിച്ചതിന് ശേഷം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകണം. 

പരിശീലനത്തിന് എത്തുമ്പോഴാണ് ടൊയ്‌ലറ്റ് ബ്രേക്ക് അനുവദിക്കില്ലെന്ന് പറയുന്നത്. ചെയ്ഞ്ചിങ് റൂമില്‍ പ്രവേശിക്കാതെ പരിശീലനം നടത്താന്‍ പാകത്തില്‍ കളിക്കാര്‍ ഒരുങ്ങിയെത്തണം. പരിശീലനത്തിന് മുന്‍പും ശേഷവും സ്വന്തം വസ്തുക്കള്‍ സാനിറ്റൈസ് ചെയ്യണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com