ബൗളര്‍മാര്‍ പൊടുന്നനെ പരിക്കിലേക്ക് വീഴുമെന്ന് മുന്നറിയിപ്പ്, രണ്ട് മാസം പരിശീലനം നിര്‍ബന്ധം

ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നതിന് 12 ആഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനം ബൗളര്‍മാര്‍ക്ക് വേണ്ടി വരുമെന്നും ഐസിസി വ്യക്തമാക്കി
ബൗളര്‍മാര്‍ പൊടുന്നനെ പരിക്കിലേക്ക് വീഴുമെന്ന് മുന്നറിയിപ്പ്, രണ്ട് മാസം പരിശീലനം നിര്‍ബന്ധം


കോവിഡിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ബൗളര്‍മാര്‍ക്ക് രണ്ട് മാസത്തോളം നീണ്ട പരിശീലനം വേണ്ടി വരുമെന്ന് ഐസിസി. ലോക്ക്ഡൗണിലെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ പെട്ടെന്ന് പരിക്കിലേക്ക് വീഴാനുള്ള സാധ്യത ബൗളര്‍മാരില്‍ കൂടുതലാണെന്ന് ഐസിസി ചൂണ്ടിക്കാണിക്കുന്നു. 

ബൗളര്‍മാരുടെ ജോലിഭാരം ക്രമീകരിക്കാന്‍ ടീമുകള്‍ നടപടി സ്വീകരിക്കണമെന്നും, കൂടുതല്‍ കളിക്കാരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്നും ഐസിസി നിര്‍ദേശിക്കുന്നു. ഏകദിനത്തിലേക്കും, ട്വന്റി20യിലേക്കും മടങ്ങി എത്തുന്നതിന് 6 ആഴ്ച ബൗളര്‍മാര്‍ക്ക് പരിശീലനം എന്തായാലും വേണം. ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നതിന് 12 ആഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനം ബൗളര്‍മാര്‍ക്ക് വേണ്ടി വരുമെന്നും ഐസിസി വ്യക്തമാക്കി. 

കോവിഡിന് ശേഷം കളിക്കളത്തിലേക്കെത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളിലാണ് ഐസിസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പരിശീലനം നടത്തുന്നതിന് ഇടയില്‍ ചെയ്ഞ്ചിങ് റൂം ഉപയോഗിക്കാനോ, ലൂ ബ്രേക്ക് എടുക്കാനോ കളിക്കാര്‍ക്കാവില്ല. കളിക്കിടയില്‍ പന്തില്‍ സ്പര്‍ശിച്ചാല്‍ ബൗളര്‍മാര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. സണ്‍ഗ്ലാസ്, ക്യാപ്പ് എന്നിവ അമ്പയറുടെ പക്കലോ, മറ്റ് താരങ്ങളുടെ പക്കലോ നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com