ഇതിഹാസ ഹോക്കി താരം ബല്‍ബീര്‍ സിങ് അന്തരിച്ചു

ഇതിഹാസ ഹോക്കി താരം ബല്‍ബീര്‍ സിങ് അന്തരിച്ചു

ഇതിഹാസ ഹോക്കി താരം ബല്‍ബീര്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി:ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ബല്‍ബീര്‍ സിങ്  അന്തരിച്ചു. 95 വയസായിരുന്നു. മൂന്നു തവണ ഒളിംപിക് സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് മെയ് എട്ടിനു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബല്‍ബീര്‍ സിങ് വെന്റിലേറ്ററിലായിരുന്നു. ചികിത്സയ്ക്കിടെ ബല്‍ബീര്‍ സിങ്ങിനെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും ഫലം നെഗറ്റീവ് ആവുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഏറെ നാള് ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും അദ്ദേഹം ജീവിതത്തിലേക്ക് തിരികെ എത്തുകയായിരുന്നു. അന്ന് ന്യൂമോണിയയോട് പോരടിച്ച് 108 ദിവസമാണ് അദ്ദേഹം ആശുപത്രിയില്‍ കിടന്നത്.

1956ല്‍ ബല്‍ബീര്‍ സിങ്ങിന്റെ കീഴില്‍ ഇറങ്ങിയ ഇന്ത്യയാണ് മെല്‍ബണ്‍ ഗെയിംസില്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്. 1948ലും 1952ലും ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സ് സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ ബല്‍ബീര്‍ കളിക്കളത്തിലുണ്ടായിരുന്നു. 1975ല്‍ ഇന്ത്യ ലോകകപ്പ് ഹോക്കി കിരീടം നേടിയപ്പോള്‍ പരിശീലകനായിരുന്നു ഇതിഹാസ താരം. 

ഒളിംപിക് ഹോക്കി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന ബല്‍ബീര്‍ സിങ്ങിന്റെ റെക്കോഡ് ഇപ്പോഴും തകര്‍ക്കപ്പെട്ടിട്ടില്ല. 1952ലെ ഹെല്‍സിങ്കി ഗെയിംസില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ 6-1 ജയത്തില്‍ അഞ്ചു ഗോളും ബല്‍ബീറിന്റേതായിരുന്നു. 1956ല്‍ മെല്‍ബണ് ഗെയിംസില്‍ ബല്‍ബീറിന്റെ ഗോളില്‍ കളിച്ച ഇന്ത്യ  അടിച്ചുകൂട്ടിയത് 38 ഗോളുകളാണ്, അതും ഒരു ഗോള്‍ പോലും വഴങ്ങാതെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com