10 വര്‍ഷം, ഒരിക്കല്‍ പോലും ഈ ബാറ്റ്‌സ്മാന്റെ കുറ്റി തെറിപ്പിക്കാനായില്ല; പ്രതിരോധ കോട്ട തീര്‍ത്ത താരത്തെ വെളിപ്പെടുത്തി അക്തര്‍

'കളിക്കളത്തിന് പുറത്ത് വലിയ സുഹൃത്തുക്കളും, കളിക്കളത്തിനുള്ളില്‍ വലിയ ശത്രുക്കളുമായാനെ ഞങ്ങള്‍'
10 വര്‍ഷം, ഒരിക്കല്‍ പോലും ഈ ബാറ്റ്‌സ്മാന്റെ കുറ്റി തെറിപ്പിക്കാനായില്ല; പ്രതിരോധ കോട്ട തീര്‍ത്ത താരത്തെ വെളിപ്പെടുത്തി അക്തര്‍

പത്ത് വര്‍ഷം നെറ്റ്‌സില്‍ ഈ താരത്തിനെതിരെ പന്തെറിഞ്ഞിട്ടുണ്ടാവും...ഈ പത്ത് വര്‍ഷവും അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ എനിക്കായിട്ടില്ല. ലോകോത്തര ബാറ്റ്‌സ്മാന്മാരെയെല്ലാം വിറപ്പിച്ച പാക് പേസര്‍ ഷുഐബ് അക്തറാണ് ഈ പറയുന്നത്. അക്തറിന് പിടികൊടുക്കാതിരുന്നത് പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖും. 

ബ്രെറ്റ് ലീയെ ഒക്കെ വെച്ച് നോക്കുമ്പോള്‍ എന്റെ ബൗളിങ് ആക്ഷാന്‍ സങ്കീര്‍ണമാണ്. എന്നാല്‍ പത്ത് വര്‍ഷത്തിന് ഇടയില്‍ ഒരിക്കല്‍ പോലും എനിക്ക് ഇന്‍സമാമിനെ നെറ്റ്‌സില്‍ പുറത്താക്കാനായില്ല. മറ്റ് ബാറ്റ്‌സ്മാന്മാരേക്കാള്‍ വേഗത്തില്‍ പന്തിന്റെ വരവ് വായിക്കാന്‍ ഇന്‍സമാമിന് സാധിക്കും, അക്തര്‍ പറഞ്ഞു. 

കിവീസ് മുന്‍ താരം മാര്‍ട്ടിന്‍ ക്രൗവും, രാഹുല്‍ ദ്രാവിഡും എനിക്കെതിരെ നന്നായി കളിച്ചിരുന്നവരാണ്. ക്രൗ മാന്ത്രികനാണ്, മനോഹരമായാണ് കളിക്കുന്നത്. ദ്രാവിഡ് എനിക്ക് ഷോട്ട് ഓഫര്‍ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിരോധം തകര്‍ക്കാന്‍ എനിക്കാവില്ല. കാലിസ് എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറാണെന്നും അക്തര്‍ പറഞ്ഞു. 

ഇപ്പോള്‍ ഞാന്‍ കളിച്ചിരുന്നെങ്കില്‍ ഒരേ സമയം താന്‍ കോഹ് ലിയുടെ സുഹൃത്തും ശത്രുവുമായേനെ എന്നും അക്തര്‍ പറഞ്ഞു. വലിയ ഹൃദയമുള്ള പഞ്ചാബികളാണ് ഞങ്ങള്‍ രണ്ട് പേരും. കളിക്കളത്തിന് പുറത്ത് വലിയ സുഹൃത്തുക്കളും, കളിക്കളത്തിനുള്ളില്‍ വലിയ ശത്രുക്കളുമായാനെ ഞങ്ങള്‍. 

എന്റെ പേസിന് മുന്‍പില്‍ നിന്ന് കോഹ് ലിക്ക് പുള്‍ ചെയ്യുകയോ കട്ട് ചെയ്യുകയോ ചെയ്യേണ്ടി വന്നേനെ. കാരണം കോഹ് ലിക്ക് ഇപ്പോള്‍ ഈ രണ്ട് ഷോട്ടുകളുമില്ല, അക്തര്‍ പറഞ്ഞു. ഡ്രൈവ് ചെയ്യാനാണ് കോഹ് ലിക്ക് ഇഷ്ടം. എന്നെ കോഹ് ലി ഡ്രൈവ് ചെയ്‌തേനെ. ഇടയില്‍ ഞങ്ങള്‍ തമ്മില്‍ വാക്കുകള്‍ കൈമാറുകയും ചെയ്‌തേനെ. ഇംഗ്ലണ്ടില്‍ വെച്ച് കോഹ്‌ലിയോട് ആന്‍ഡേഴ്‌സന്‍ ചെയ്തത് പോലെ, അക്തര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com