ടെസ്റ്റിന്റെ രണ്ടാം ദിനം കളിക്കാരന് കോവിഡ് പോസിറ്റീവായി, എന്ത് ചെയ്യും?'ബയോ ബബിള്‍ പ്ലാന്‍' യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് രാഹുല്‍ ദ്രാവിഡ് 

ടെസ്റ്റിന്റെ രണ്ടാം ദിനം കളിക്കാരന് കോവിഡ് പോസിറ്റീവായി എന്ന് കരുതുക.  പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇടപെടല്‍ അവിടെ ഉണ്ടാവുകയും, എല്ലാവരേയും ക്വാറന്റീനിലാക്കും 
ടെസ്റ്റിന്റെ രണ്ടാം ദിനം കളിക്കാരന് കോവിഡ് പോസിറ്റീവായി, എന്ത് ചെയ്യും?'ബയോ ബബിള്‍ പ്ലാന്‍' യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് രാഹുല്‍ ദ്രാവിഡ് 

ബംഗളൂരു: ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതിനായി ഒരുക്കുമെന്ന് അവകാശപ്പെടുന്ന അതി സൂക്ഷ്മ സുരക്ഷാ ക്രമീകരണങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തവയാണെന്ന് രാഹുല്‍ ദ്രാവിഡ്. കളിക്കാരുള്‍പ്പെടുന്ന ഇടം കുമിള പോലെ കണ്ട് ഇവിടെ പഴുതില്ലാത്ത സുരക്ഷ ഒരുക്കി എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടും ടെസ്റ്റിന്റെ രണ്ടാം ദിനം കളിക്കാരന് കോവിഡ് പോസിറ്റിവായാല്‍ എന്ത് ചെയ്യും? ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വാഗ്ദാനം ചെയ്യുന്ന സുരക്ഷാ മുന്നൊരുക്കങ്ങളെ ചൂണ്ടി ദ്രാവിഡ് ചോദിക്കുന്നു. 

ടെസ്റ്റിന്റെ രണ്ടാം ദിനം കളിക്കാരന് കോവിഡ് പോസിറ്റീവായി എന്ന് കരുതുക. അവര്‍ ഇപ്പോള്‍ പിന്തുടരുന്ന നിയമം വെച്ചാണെങ്കില്‍ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇടപെടല്‍ അവിടെ ഉണ്ടാവുകയും, എല്ലാവരേയും ക്വാറന്റീനിലാക്കുകയും ചെയ്യും. കളിക്കാരുടെയെല്ലാം സുരക്ഷ ഉറപ്പാക്കുന്ന ബയോ ബബിളിലൂടെ ഇംഗ്ലണ്ടിന് ഒരുപക്ഷേ ടൂര്‍ണമെന്റുകള്‍ നടത്താന്‍ സാധിച്ചേക്കും. എന്നാല്‍ എല്ലാ രാജ്യങ്ങള്‍ക്കും ഈ വഴി പിന്തുടരാന്‍ സാധിക്കില്ലെന്നും ദ്രാവിഡ് പറഞ്ഞു. 

നമ്മുടെ ക്രിക്കറ്റ് കലണ്ടര്‍, യാത്രാ പ്രശ്‌നങ്ങള്‍, ടൂര്‍ണമെന്റിനായി പ്രവര്‍ത്തിക്കുന്ന ഇത്രയും ആളുകള്‍...ഇതെല്ലാം ഈ സാഹചര്യത്തില്‍ സുരക്ഷാ പ്രതിസന്ധി തീര്‍ക്കുന്നവയാണെന്ന് ദ്രാവിഡ്.  ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ മുന്‍പില്‍ വെക്കുന്ന ബയോ ബബിള്‍ പ്ലാന്‍ പോലൊന്ന് പരിഗണിക്കുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും, കളിക്കാരുടെ ആരോഗ്യമാണ് പ്രധാനമെന്നും ബിസിസിഐ വ്യക്തമാക്കി. 

വെസ്റ്റ് ഇന്‍ഡീസിനും, പാകിസ്ഥാനും എതിരായ പരമ്പര കളിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. ജൂലൈ-ഓഗസ്റ്റിലായാണ് പരമ്പരകള്‍. ഇതിന് വേണ്ടി ജൂണ്‍ 23 മുതല്‍ ടീം ഒത്തുചേരും. 9 ആഴ്ച ഇവര്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം. ഓഗസ്റ്റ് 20നുള്ള പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റ് അവസാനിച്ചതിന് ശേഷമെ ഇവര്‍ക്ക് തിരികെ പോവാനാവൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com