രവി ശാസ്ത്രിക്ക് മട്ടന്‍ ബിരിയാണിയുമായി മുഹമ്മദ് ഷമി; കൈഫിന് ബിരിയാണി വിനയായത് കണ്ടിട്ടാണോയെന്ന് ആരാധകര്‍ 

പെരുന്നാള്‍ പ്രമാണിച്ചാണ് മുഹമ്മദ് ഷമി മട്ടന്‍ ബിരിയാണിയും മറ്റ് വിഭവങ്ങളും രവി ശാസ്ത്രിക്ക് എത്തിച്ചത്
രവി ശാസ്ത്രിക്ക് മട്ടന്‍ ബിരിയാണിയുമായി മുഹമ്മദ് ഷമി; കൈഫിന് ബിരിയാണി വിനയായത് കണ്ടിട്ടാണോയെന്ന് ആരാധകര്‍ 

ധോനിക്ക് ബിരിയാണി കൊടുക്കാത്തതിന്റെ പേരിലാവാം ടീമില്‍ സ്ഥാനമില്ലാതെ പോയത് എന്ന് പറഞ്ഞായിരുന്നു മുഹമ്മദ് കൈഫ് എത്തിയത്. മറ്റൊരിടത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി എത്തിയതാവട്ടെ രവി ശാസ്ത്രിക്ക് മട്ടന്‍ ബിരിയാണി കൊടുത്ത്...ഇത് രണ്ടും കൂട്ടി വായിച്ച് ട്രോളുകയാണ് ആരാധകരിപ്പോള്‍. 

പെരുന്നാള്‍ പ്രമാണിച്ചാണ് മുഹമ്മദ് ഷമി മട്ടന്‍ ബിരിയാണിയും മറ്റ് വിഭവങ്ങളും രവി ശാസ്ത്രിക്ക് എത്തിച്ചത്. ഖീര്‍, സെവിയാന്‍ എന്നിവ പാഴ്‌സല്‍ വഴി ശാസ്ത്രിക്ക് എത്തിച്ചതായാണ് ഷമിയുടെ ട്വീറ്റ് വന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കിയപ്പോള്‍ ജൂനിയര്‍ താരമായിരുന്ന ധോനിയെ വേണ്ടവിധം പരിഗണിക്കാത്തത് കൊണ്ടായിരുന്നിരിക്കാം പിന്നീട് ടീമില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് കൈഫ് തമാശയായി പറഞ്ഞത്. 

2006ല്‍ ഇന്ത്യന്‍ ടീം അംഗങ്ങളെ വീട്ടിലേക്ക് വിളിച്ച് സത്കരിച്ചപ്പോള്‍ സീനിയര്‍ താരങ്ങളെയെല്ലാം ഒരു മുറിയിലും ജൂനിയര്‍ താരങ്ങളെ മറ്റൊരു മുറിയിലുമാണ് ഇരുത്തിയത്. സീനിയര്‍ താരങ്ങളെ വേണ്ടവിധം സത്കരിക്കുന്ന തിരക്കില്‍ ജൂനിയര്‍ താരങ്ങളായ ധോനിക്കും റെയ്‌നയ്ക്കും മറ്റും ശരിക്ക് ബിരിയാണി വിളമ്പി കൊടുക്കാന്‍ പോലുമായില്ലെന്നും കൈഫ് പറഞ്ഞു. ഈ സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം ധോനി ടീമിന്റെ ക്യാപ്റ്റനായി. 

ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള സോപ്പിടലാണോ ഇതെന്നായി ഇതോടെ മുഹമ്മദ് ഷമിയോട് ആരാധകരുടെ ചോദ്യം. എന്നാല്‍ മികച്ച ഫോമില്‍ കളിക്കുന്ന ഷമിക്ക് കോച്ചിനെ സോപ്പിടേണ്ട ആവശ്യമില്ലെന്നും ആരാധകരില്‍ പലരും ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് ഷമിക്ക് ബിരിയാണിയോടുള്ള ഇഷ്ടം പ്രശസ്തമാണ്. പച്ച പിച്ച് കണ്ടാല്‍ ഷമി കൂടുതല്‍ ബിരിയാണി കഴിക്കുമെന്നാണ് അടുത്തിടെ രോഹിത് ശര്‍മ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com