ശീലിച്ച് പോയി, അവരറിയാതെ ഉമിനീര് പന്തില്‍ പുരട്ടും; ബൗളര്‍മാരെ മാസ്‌ക് ധരിപ്പിക്കണം; മിസ്ബാ ഉള്‍ ഹഖ് വഴി പറയുന്നു

ഉമിനീര് പന്തില്‍ പുരട്ടുന്നത് വിലക്കുന്നതിനോട് ഇണങ്ങാന്‍ ബൗളര്‍മാര്‍ക്ക് സമയം വേണ്ടിവരുമെന്ന് മിസ്ബാ
ശീലിച്ച് പോയി, അവരറിയാതെ ഉമിനീര് പന്തില്‍ പുരട്ടും; ബൗളര്‍മാരെ മാസ്‌ക് ധരിപ്പിക്കണം; മിസ്ബാ ഉള്‍ ഹഖ് വഴി പറയുന്നു

ലാഹോര്‍: ഉമിനീര് പന്തില്‍ പുരട്ടുന്നതില്‍ നിന്ന് കളിക്കാരെ തടയുന്നതിനായി ബൗളര്‍മാരെ മാസ്‌ക് ധരിപ്പിക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മിസ്ബാ ഉള്‍ ഹഖ്. ഉമിനീര് പന്തില്‍ പുരട്ടുന്നത് വിലക്കുന്നതിനോട് ഇണങ്ങാന്‍ ബൗളര്‍മാര്‍ക്ക് സമയം വേണ്ടിവരുമെന്ന് മിസ്ബാ ചൂണ്ടിക്കാണിച്ചു. 

പന്തില്‍ പെട്ടെന്ന് ഓര്‍ക്കാതെ അവര്‍ ഉമിനീര് പുരട്ടാന്‍ ശ്രമിച്ചേക്കാം. അവര്‍ ക്രിക്കറ്റിലേക്ക് എത്തിയത് മുതല്‍ തുടരുന്ന ശീലമാണ് അത്. ഉമിനീര് പുരട്ടുന്നത് വിലക്കി എന്ന ബോധ്യമുണ്ടെങ്കിലും അറിയാതെ ഒരു നിമിഷം അങ്ങനെ ചെയ്‌തേക്കും. അത് പ്രതിരോധിക്കാനാണ് വഴി കണ്ടെത്തേണ്ടത്. മാസ്‌ക് ധരിക്കാന്‍ ബൗളര്‍മാരോട് നിഷ്‌കര്‍ശിച്ചാല്‍ ഉമിനീര് അവര്‍ അറിയാതെ പുരട്ടുന്നത് ഒഴിവാക്കാം...മിസ്ബാ പറഞ്ഞു. 

വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെ കോവിഡിന് മുന്‍പുള്ള ക്രിക്കറ്റിലേക്ക് നമുക്ക് മടങ്ങി പോവാനാവില്ലെന്നും മിസ്ബാ ചൂണ്ടിക്കാണിച്ചു. പതിയെ ശ്രദ്ധയോടെ നമുക്ക് ക്രിക്കറ്റിലേക്ക് മടങ്ങാം. പുതിയ സാഹചര്യത്തില്‍ ക്രിക്കറ്റ് എന്നത് എളുപ്പമാവില്ലെന്ന് കളിക്കാര്‍ തിരിച്ചറിയണമെന്നും പാക് കോച്ച് പറഞ്ഞു. 

ക്രിക്കറ്റിലേക്ക് തിരികെ എത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഐസിസി പുറത്തിറക്കിയിരുന്നു. ക്യാപ്പ്, ടവ്വല്‍, സണ്‍ഗ്ലാസ് എന്നിവ അമ്പയറുടെ പക്കലേക്കോ മറ്റ് കളിക്കാരിലേക്കോ കൈമാറാന്‍ പാടില്ല, പരിശീലനത്തിന് ഇടയില്‍ ടൊയ്‌ലറ്റ് ബ്രേക്ക് ഉണ്ടാവില്ല. വിയര്‍പ്പ് പന്തില്‍ പുരട്ടാന്‍ അനുവദിക്കാമെന്ന് അനില്‍ കുംബ്ലേയുടെ നേതൃത്വത്തിലെ കമ്മറ്റി ഐസിസിക്ക് നിര്‍ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com