ഇന്ത്യയില്‍ ജനങ്ങളെ അടിച്ചമര്‍ത്തുന്നു, യുവരാജിനും ഹര്‍ഭജനും അതറിയാം, അവരും നിസഹായരാണ്; പിടി വിടാതെ അഫ്രീദി 

ഇന്ത്യയില്‍ ജീവിക്കുന്നവരാണ് യുവരാജും ഹര്‍ഭജനും. അതിനാല്‍ ഇന്ത്യയോട് അവര്‍ക്ക് കടപ്പാടുണ്ട്. അതുകൊണ്ടാണ് എന്നെ എതിര്‍ത്ത് അവര്‍ക്ക് സംസാരിക്കേണ്ടി വന്നത്
ഇന്ത്യയില്‍ ജനങ്ങളെ അടിച്ചമര്‍ത്തുന്നു, യുവരാജിനും ഹര്‍ഭജനും അതറിയാം, അവരും നിസഹായരാണ്; പിടി വിടാതെ അഫ്രീദി 

ലാഹോര്‍: ഇന്ത്യയിലെ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്ന് യുവരാജിനും, ഹര്‍ഭജന്‍ സിങ്ങിനും അറിയാമെന്ന് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. തന്റെ ഫൗണ്ടേഷനെ പിന്തുണച്ചതിന് എന്നും ഇരുവരോടും നന്ദിയുണ്ടാവുമെന്നും അഫ്രീദി പറഞ്ഞു. 

ഇന്ത്യയില്‍ ജീവിക്കുന്നവരാണ് യുവരാജും ഹര്‍ഭജനും. അതിനാല്‍ ഇന്ത്യയോട് അവര്‍ക്ക് കടപ്പാടുണ്ട്. അതുകൊണ്ടാണ് എന്നെ എതിര്‍ത്ത് അവര്‍ക്ക് സംസാരിക്കേണ്ടി വന്നത്. അവര്‍ നിസഹായരാണെന്നും പാക് മാധ്യമമായ ഹം ടിവിയോട് അഫ്രീദി പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിലെ ജനങ്ങള്‍ അടിച്ചമര്‍ത്തലിന് വിധേയമാവുന്നതായി യുവരാജിനും ഹര്‍ഭജനും അറിയാം. എന്നാല്‍ താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അഫ്രീദി പറയുന്നു. കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തി അഫ്രീദി വിവാദത്തിന് തിരി കൊളുത്തിയതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ശക്തമായി തിരിച്ചടിച്ച് എത്തിയത്. 

മതം വിശ്വാസം കൊണ്ടല്ല, ശരീയായ ഇടത്ത് ശരീയായ ഹൃദയമുണ്ടെങ്കില്‍ കശ്മീരികളുടെ യാതന മനസിലാക്കാന്‍ കഴിയുമെന്നും, കോവിഡിനേക്കാള്‍ വലിയ രോഗമാണ് മോദിയുടെ മനസിനെന്നും അഫ്രീദിയുടെ പരാമര്‍ശം വന്നതോടെ ഹര്‍ഭജന്‍ സിങ്ങ്, യുവരാജ് സിങ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന എന്നിവര്‍ രൂക്ഷ വിമര്‍ശനവുമായെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com