കണ്ണടച്ച് നിന്നാണ് സച്ചിന്‍ അക്തറിന്റെ ബൗണ്‍സര്‍ നേരിട്ടത്, ഞാനത് നേരിട്ട് കണ്ടു; മുഹമ്മദ് ആസിഫിന്റെ വെളിപ്പെടുത്തല്‍

കണ്ണടച്ച് നിന്നാണ് 2006ലെ കറാച്ചി ടെസ്റ്റില്‍ ശുഐബ് അക്തറിന്റെ ബൗണ്‍സറുകള്‍ സച്ചിന്‍ നേരിട്ടതെന്ന് പാക് പേസര്‍ മുഹമ്മദ് അസീഫ്
കണ്ണടച്ച് നിന്നാണ് സച്ചിന്‍ അക്തറിന്റെ ബൗണ്‍സര്‍ നേരിട്ടത്, ഞാനത് നേരിട്ട് കണ്ടു; മുഹമ്മദ് ആസിഫിന്റെ വെളിപ്പെടുത്തല്‍

ലാഹോര്‍: കണ്ണടച്ച് നിന്നാണ് 2006ലെ കറാച്ചി ടെസ്റ്റില്‍ ശുഐബ് അക്തറിന്റെ ബൗണ്‍സറുകള്‍ സച്ചിന്‍ നേരിട്ടതെന്ന് പാക് പേസര്‍ മുഹമ്മദ് അസീഫ്. കണ്ണടച്ച് നിന്ന് അക്തറിന്റെ ബൗണ്‍സറുകള്‍ സച്ചിന്‍ നേരിടുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് അസീഫ് പറയുന്നു. 

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയായിരുന്നു അത്. കറാച്ചി ടെസ്റ്റില്‍ ഇര്‍ഫാന്‍ പഠാന്‍ ഹാട്രിക് നേടി പാകിസ്ഥാനെ 245 റണ്‍സില്‍ ഒതുക്കി. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് കളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരു സമയം ഞാന്‍ സ്‌ക്വയര്‍ ലെഗില്‍ അമ്പയറുടെ സമീപത്തായാണ് നിന്നത്. ഇവിടെ വെച്ചാണ് അക്തറിന്റെ ഒന്ന് രണ്ട് ബൗണ്‍സറുകള്‍ കണ്ണടച്ച് നിന്ന് സച്ചിന്‍ നേരിടുന്നത് ഞാന്‍ കണ്ടത്, ആസിഫ് പറയുന്നു. 

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 240 റണ്‍സിലേക്കെത്തിക്കാന്‍ പോലും ഞങ്ങള്‍ അനുവദിച്ചില്ല. തോല്‍വിയുടെ വക്കില്‍ നിന്നാണ് ഞങ്ങള്‍ ജയിച്ചു കയറിയതെന്നും പാക് പേസര്‍ പറഞ്ഞു. 2004ല്‍ പാകിസ്ഥാനിലേക്കെത്തിയ ഇന്ത്യന്‍ ടീമിന് ശക്തമായ ബാറ്റിങ് നിരയുണ്ടായി. ദ്രാവിഡും സെവാഗുമെല്ലാം അന്ന് റണ്‍സ് കണ്ടെത്തി. 

രണ്ട് വര്‍ഷത്തിന് ശേഷമെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പര 1-0ന് ഞങ്ങള്‍ സ്വന്തമാക്കി. അന്ന് ധോനി എട്ടാം സ്ഥാനത്തോ ഏഴാം സ്ഥാനത്തോ മറ്റോ ആണ് ബാറ്റ് ചെയ്തത്. അത് ഞങ്ങളെ അലട്ടിയിരുന്നു. പക്ഷേ ജയം പിടിക്കാനായി, ആസിഫ് പറഞ്ഞു. 2006ലെ കറാച്ചി ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റാണ് ആസിഫ് വീഴ്ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com