ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തില്ല, അപമാനിച്ചതായി മനോജ് തിവാരി; കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ മുന്‍താരം 

കൊല്‍ക്കത്തയുടെ ട്വീറ്റില്‍ മനോജ് തിവാരിയെ മെന്‍ഷന്‍ ചെയ്യാതിരുന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്
ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തില്ല, അപമാനിച്ചതായി മനോജ് തിവാരി; കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ മുന്‍താരം 

മുംബൈ: ആദ്യമായി ഐപിഎല്‍ കിരീടത്തിലേക്ക് എത്തിയതിന്റെ ഓര്‍മ പങ്കുവെച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സമൂഹമാധ്യമങ്ങളിലെത്തിയത്. 2012 മെയ് 27ന് കിരീടത്തില്‍ മുത്തമിട്ട നിമിഷത്തിന്റെ സന്തോഷം പങ്കുവെച്ചെ് ടീമെത്തിയപ്പോള്‍ കെകെആര്‍ മുന്‍ താരം മനോജ് തിവാരി പറയുന്നത് അവിടെ തനിക്ക് അധിക്ഷേപം നേരിട്ടതായാണ്. 

കൊല്‍ക്കത്തയുടെ ട്വീറ്റില്‍ മനോജ് തിവാരിയെ മെന്‍ഷന്‍ ചെയ്യാതിരുന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്. എല്ലാ നൈറ്റ്‌റൈഡേഴ്‌സിന്റേയും ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്ന രാത്രി എന്ന് പറഞ്ഞായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ട്വീറ്റ്. ഗൗതം ഗംഭീര്‍, മക്കല്ലം, സുനില്‍ നരെയ്ന്‍, ബ്രെറ്റ് ലീ എന്നിവരെ കൊല്‍ക്കത്ത ടാഗ് ചെയ്തിട്ടുണ്ട്. 

ഇതില്‍ തന്റേയും വൃധിമാന്‍ സാഹയുടേയും പേര് ഒഴിവാക്കിയതാണ് മനോജ് തിവാരി ചോദ്യം ചെയ്യുന്നത്. അത് ഇന്‍സള്‍ട്ട് ആണെന്ന് തിവാരി തന്റെ ട്വീറ്റില്‍ പറയുന്നു. നിങ്ങളെ പോലെ ഞങ്ങള്‍ക്കും ഒരുപാട് ഓര്‍മകളുണ്ട്. എന്നാല്‍ എന്നേയും സാഹയേയും മെന്‍ഷന്‍ ചെയ്യാന്‍ മറന്ന് പോയത് നിരാശപ്പെടുത്തുന്നു..കൊല്‍ക്കത്ത ആദ്യമായി കിരീടത്തിലേക്ക് എത്തിയ സീസണില്‍ 15 ഇന്നിങ്‌സില്‍ നിന്ന് 260 റണ്‍സാണ് മനോജ് തിവാരി നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com