തട്ടകത്തില്‍ കയറി ഡോര്‍ട്ട്മുണ്ടിനേയും തകര്‍ത്തു, ഇനി വേണ്ടത് നാല് ജയം മാത്രം; ബുണ്ടസ് ലീഗയില്‍ ബയേണിന്റെ തേരോട്ടം

ഡോര്‍ട്ട്മുണ്ടിന്റെ തട്ടകമായ സിഗ്നല്‍ ഇദൂന പാര്‍ക്കില്‍ നേടിയ ഒരു ഗോള്‍ ബലത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും കിരീടത്തില്‍ മുത്തമിടുമെന്ന് ഉറപ്പിക്കുകയാണ് ബയേണ്‍
തട്ടകത്തില്‍ കയറി ഡോര്‍ട്ട്മുണ്ടിനേയും തകര്‍ത്തു, ഇനി വേണ്ടത് നാല് ജയം മാത്രം; ബുണ്ടസ് ലീഗയില്‍ ബയേണിന്റെ തേരോട്ടം

ഡോര്‍ട്ട്മുണ്ട്: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് കിരീടത്തിന് തൊട്ടടുത്തെത്തി ബയേണ്‍. ഡോര്‍ട്ട്മുണ്ടിന്റെ തട്ടകമായ സിഗ്നല്‍ ഇദൂന പാര്‍ക്കില്‍ നേടിയ ഒരു ഗോള്‍ ബലത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും കിരീടത്തില്‍ മുത്തമിടുമെന്ന് ഉറപ്പിക്കുകയാണ് ബയേണ്‍.

ലീഗില്‍ ആറ് മത്സരങ്ങള്‍ കൂടി ശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്ട്മുണ്ടിനെതിരെ ബയേണിന് ഏഴ് പോയിന്റിന്റെ ലീഡാണ് ഉള്ളത്. ബുയര്‍ക്കിയില്‍ നിന്നെത്തിയ പന്ത് ചിപ്പ് ചെയ്ത് 43ാം മിനിറ്റില്‍ കിമിച്ച് ബയേണിന് വേണ്ടി വല കുലുക്കി. പന്ത് ഡോര്‍ട്ട്മുണ്ട് ഗോള്‍ കീപ്പറുടെ വിരലുകളില്‍ തട്ടിയെങ്കിലും തടഞ്ഞിടാനായില്ല..

രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിന്റെ ജാദന്‍ സാഞ്ചോയെ ഇറക്കി ഡോര്‍ട്ട്മുണ്ട് മറുപടി ഗോളിനായി ശ്രമിച്ചെങ്കിലും ടീമിനെ പ്രചോദിപ്പിക്കാനായില്ല. കളിയുടെ അവസാന നിമിഷങ്ങളില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയിലൂടെ രണ്ടാം ഗോള്‍ ബയേണിന് മുന്‍പിലെത്തിയെങ്കിലും ഗോള്‍ പോസ്റ്റില്‍ തട്ടിയകന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഗോളാണ് അതെന്നാണ് കിമ്മിച്ച് പറയുന്നത്. 

ഇനിയുള്ള ആറ് മത്സരങ്ങളില്‍ നാലിലും ജയം പിടിച്ചാല്‍ ബയേണിന് എട്ടാം കിരീടത്തിലേക്ക് എത്താം. ക്ലോപ്പിന്റെ കീഴില്‍ 2010-11 സീസണില്‍ കിരീടത്തില്‍ മുത്തമിട്ട് തുടങ്ങിയ ബയേണ്‍ ആ സീസണിലും അതില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ഉറപ്പാണ്. ജര്‍മന്‍ കപ്പിന്റെ സെമി ഫൈനലിലും, ചാമ്പ്യന്‍സ് ലീഗ് അവസാന 16ല്‍ ചെല്‍സിക്കെതിരെ 3-0ന്റെ മുന്‍തൂക്കം നേടിയും ആധിപത്യം ഉറപ്പിക്കുകയാണ് ബയേണ്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com