മെസി റെഡിയാണ്, പരിശീലനത്തില്‍ തന്നെ രോമാഞ്ചിഫിക്കേഷന്‍, ത്രില്ലടിച്ച് ആരാധകര്‍

ആല്‍ബയ്‌ക്കൊപ്പം വണ്‍ ടു കളിച്ചും പിന്നെ പ്രതിരോധനിരക്കാരെ വെട്ടിച്ച് ഗോള്‍ വല കുലുക്കിയും മെസി നിറഞ്ഞാടുകയാണ്
മെസി റെഡിയാണ്, പരിശീലനത്തില്‍ തന്നെ രോമാഞ്ചിഫിക്കേഷന്‍, ത്രില്ലടിച്ച് ആരാധകര്‍

ളിക്കളം വീണ്ടും ഉണരുമ്പോള്‍ മിന്നും ഫോമില്‍ തന്നെ മെസിയുടെ കളി കാണാം. അതിന്റെ സൂചനകളാണ് ബാഴ്‌സയുടെ പരിശീലനത്തില്‍ നിന്ന് മെസി നല്‍കുന്നത്. സഹതാരങ്ങളെയെല്ലാം വെട്ടി പന്തുമായി കുതിക്കുകയാണ് ബാഴ്‌സ നായകന്‍. 

ഫ്‌ളൈയിങ് ടാക്കിളിലൂടെ പന്ത് വീണ്ടെടുത്തും, പാസെടുക്കാന്‍ വേഗത്തില്‍ പാഞ്ഞും, ആല്‍ബയ്‌ക്കൊപ്പം വണ്‍ ടു കളിച്ചും പിന്നെ പ്രതിരോധനിരക്കാരെ വെട്ടിച്ച് ഗോള്‍ വല കുലുക്കിയും മെസി നിറഞ്ഞാടുകയാണ്. മൈതാനം ഉണരുമ്പോള്‍ എല്ലാ അര്‍ഥത്തിലും താന്‍ തയ്യാറാണെന്ന് പറയുകയാണ് മെസി. 

നേരത്തെ, ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് എളുപ്പത്തില്‍ കിരീടത്തിലേക്ക് എത്താനാവില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതേ രീതിയില്‍ കളി തുടര്‍ന്നാല്‍ കിരീടത്തിലേക്ക് എത്തുക പ്രയാസമാണെന്ന് പറഞ്ഞ് ബാഴ്‌സ പരിശീലകന്റെ അഭിപ്രായം തള്ളുകയായിരുന്നു മെസി. ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് കിരീടം നിഷ്പ്രയാസം നേടും എന്നായിരുന്നു ബാഴ്‌സ പരിശീലകന്റെ നിലപാട്. 

ലാ ലീഗയില്‍ ടീം അംഗങ്ങളില്‍ കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ക്ലബുകളെല്ലാം പൂര്‍ണമായും പരിശീലനത്തിലേക്ക് കടന്നു. ബുണ്ടസ് ലീഗ വലിയ വെല്ലുവിളികളില്ലാതെ മുന്‍പോട്ട് പോവുന്ന സാഹചര്യത്തില്‍ ഉടനെ ലാ ലീഗയ്ക്കും തിരിച്ചെത്താനായേക്കും എന്നാണ് പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com