ഇത്രയും കുറവ് റണ്ണ് അപ്പില്‍ അത്രയും പേസ്, ബൂമ്ര അത്ഭുതപ്പെടുത്തുന്നുവെന്ന് വിന്‍ഡിസ് ഇതിഹാസ താരം

'അതെന്നെ അത്ഭുതപ്പെടുത്തുകയാണ്, എവിടെ നിന്നാണ് ഈ പേസ് വരുന്നത്...നല്ല കഴിവ് ബൂമ്രയിലുണ്ട്'
ഇത്രയും കുറവ് റണ്ണ് അപ്പില്‍ അത്രയും പേസ്, ബൂമ്ര അത്ഭുതപ്പെടുത്തുന്നുവെന്ന് വിന്‍ഡിസ് ഇതിഹാസ താരം

ണ്‍ അപ്പ് കുറവായിരുന്നിട്ടും ഇത്രയും പേസ് കണ്ടെത്താന്‍ ബൂമ്രയ്ക്ക് സാധിക്കുന്നത് അത്ഭുതപ്പെടുത്തുന്നതായി വിന്‍ഡിസ് മുന്‍പ് ഫാസ്റ്റ് ബൗളര്‍ ഇയാന്‍ ബിഷപ്പ്. തലമുറയിലെ താരം എന്നാണ് ബൂമ്രയെ ഇയാന്‍ ബിഷപ്പ് വിശേഷിപ്പിച്ചത്. 

വെസ് ഹാള്‍, സര്‍ റിച്ചാര്‍ഡ് ഹഡ്‌ലീ, ഡെന്നീസ് ലില്ലേ, മാര്‍ഷല്‍, ഹോള്‍ഡിങ് എന്നിവരെ പോലുള്ളവര്‍ക്കൊപ്പം കളിച്ചാണ് ഞാന്‍ വളര്‍ന്നത്. ഇവര്‍ ചെയ്തതിനെല്ലാം വിപരീതമായാണ് ബൂമ്ര കളിക്കുന്നത്. ഇടവിട്ട് ഇടവിട്ട് ഇത്തിരി ദൂരം ഓടിയാണ് ബൂമ്രയുടെ റണ്ണപ്പ്...ഇയാന്‍ ബിഷപ്പ് പറഞ്ഞു. 

അതെന്നെ അത്ഭുതപ്പെടുത്തുകയാണ്, എവിടെ നിന്നാണ് ഈ പേസ് വരുന്നത്...നല്ല കഴിവ് ബൂമ്രയിലുണ്ട്. കരിബിയന്‍ മണ്ണില്‍ ബൂമ്ര പന്ത് സ്വിങ് ചെയ്യിച്ച വിധം, പേസ് കൂട്ടിയിട്ടും പന്തില്‍ നിയന്ത്രണം നഷ്ടപ്പെടാതിരുന്നത് എല്ലാം എന്നെ അത്ഭുതപ്പെടുത്തി...എല്ലാ അര്‍ഥത്തിലും ഫിറ്റായിരിക്കുമ്പോള്‍ എല്ലാം നിറഞ്ഞ പാക്കേജാണ് ബൂമ്ര. 

നേരത്തെ വിന്‍ഡിസിന്റെ മറ്റൊരു ഫാസ്റ്റ് ബൗളര്‍ ബൂമ്രയുടെ റണ്ണ് അപ്പില്‍ ആശങ്ക പങ്കുവെച്ചിരുന്നു. ഇത്രയും കുറച്ച് റണ്ണ്അപ്പ് എടുത്ത് ഇത്രയും പേസില്‍ കണ്ടെത്തുമ്പോള്‍ ശരീരത്തെ അത് കാര്യമായി ബാധിക്കുമെന്നാണ് ഹോള്‍ഡിങ് അഭിപ്രായപ്പെട്ടത്. അത് മനുഷ്യ ശരീരമാണെന്നും, മെഷീന്‍ അല്ലെന്നുമായിരുന്നു ഹോള്‍ഡിങ്ങിന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com