ഉംപൂണ്‍ പിഴുതെറിഞ്ഞതിന്റെ ഇരട്ടി നട്ടുവളര്‍ത്തും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 5000 മരങ്ങള്‍ നടുന്നു

കൊല്‍ക്കത്ത, നോര്‍ത്ത് ആന്‍ഡ് സൗത്ത് 24 പര്‍ഗാനാസ്, ഈസ്റ്റ് മെദിനിപുര്‍ എന്നിവിടങ്ങളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് റേഷനും,  ശുചിതം പാലിക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളും വിതരണം ചെയ്തു 
ഉംപൂണ്‍ പിഴുതെറിഞ്ഞതിന്റെ ഇരട്ടി നട്ടുവളര്‍ത്തും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 5000 മരങ്ങള്‍ നടുന്നു

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് വിതച്ച നാശ നഷ്ടങ്ങളില്‍ നിന്ന് കൊല്‍ക്കത്തയെ തിരികെ കൊണ്ടുവരാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഇറങ്ങുന്നു. ഉംപൂണ്‍ കടപുഴക്കി എറിഞ്ഞ മരങ്ങള്‍ക്ക് പകരം 5000 മരങ്ങള്‍ കൊല്‍ക്കത്തയില്‍ നടുമെന്ന് ക്ലബ് പ്രഖ്യാപിച്ചു. 

കൊല്‍ക്കത്ത, നോര്‍ത്ത് ആന്‍ഡ് സൗത്ത് 24 പര്‍ഗാനാസ്, ഈസ്റ്റ് മെദിനിപുര്‍ എന്നിവിടങ്ങളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് റേഷനും,  ശുചിതം പാലിക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളും വിതരണം ചെയ്തതായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പറഞ്ഞു. ഒത്തൊരുമിച്ച് നിന്ന് ചിരിക്കാനാവുന്ന സമയം വരെ ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മള്‍ കരുത്തോടെ ഇരിക്കണമെന്നായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍ പറഞ്ഞത്. 

വെസ്റ്റ് ബംഗാളിലെ ദിംഘയിലാണ് ഉംപൂണ്‍ ചുഴലിക്കാറ്റ് കര തൊട്ടത്. 86 പേര്‍ക്കാണ് കൊല്‍ക്കത്തയില്‍ ഉംപൂണിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതില്‍ 22 പേര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റാണ്, 21 പേര്‍ മതിലിടിഞ്ഞ് വീണ് മരിച്ചു. 1500 കോടി രൂപയുടെ സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ കൊല്‍ക്കത്തയ്ക്ക് പ്രഖ്യാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com