കോവിഡിനെതിരെ കൗണ്ടര്‍ അറ്റാക്ക്, മുന്‍പിലുണ്ട് ഇന്ത്യന്‍ ഫുട്‌ബോളിലെ പെണ്‍പുലി; ഗോള്‍വല കുലുക്കുന്ന അതേ കണിശതയില്‍ ഇന്ദുമതി കതിരേശന്‍ 

'സുരക്ഷാ മുന്‍കരുതലെടുക്കുക എന്നതാണ് പരമ പ്രധാനം. നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്' 
കോവിഡിനെതിരെ കൗണ്ടര്‍ അറ്റാക്ക്, മുന്‍പിലുണ്ട് ഇന്ത്യന്‍ ഫുട്‌ബോളിലെ പെണ്‍പുലി; ഗോള്‍വല കുലുക്കുന്ന അതേ കണിശതയില്‍ ഇന്ദുമതി കതിരേശന്‍ 

ചെന്നൈ: ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളെ സേവിക്കാന്‍ കളിക്കളം വിട്ട് ഇറങ്ങിയവരുടെ കൂട്ടത്തില്‍ ഒരു പെണ്‍പുലി കൂടിയുണ്ട്. ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിലെ മധ്യനിര താരം ഇന്ദുമതി കതിരേശന്‍ കാക്കി അണിഞ്ഞ് നിരത്തിലുണ്ട്...ചെന്നൈയിലെ അന്നാ നഗറില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായും, ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ കുടുക്കാനായും...

തമിഴ്‌നാട് പൊലീസിലെ സബ് ഇന്‍സ്‌പെക്ടറാണ് ഇന്ദുമതി. രാജ്യമാകെ പ്രതിസന്ധിയിലാണ്. സുരക്ഷാ മുന്‍കരുതലെടുക്കുക എന്നതാണ് പരമ പ്രധാനം. നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്, ഇന്ദുമതി കതിരേശന്‍ പറയുന്നു. ഇന്ത്യയ്ക്ക് വേണ്ടി 34 മത്സരങ്ങളില്‍ ഇറങ്ങിയ താരമാണ് ഇന്ദുമതി. 12 വട്ടം ഗോള്‍ വല കുലുക്കി. 

ഇതുപോലെ പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളില്‍ കുടുംബത്തോടൊപ്പം നില്‍ക്കാനാവും നമ്മള്‍ ആഗ്രഹിക്കുക. എന്നാല്‍ ഇത് രാജ്യത്തിനായി ഇറങ്ങേണ്ട മറ്റൊരു സമയമാണ്. കോവിഡിനെതിരെ രാജ്യത്തിന് വേണ്ടി എല്ലാ ദിവസവും ഞാന്‍ കളിക്കാനിറങ്ങണം. അതിവേഗത്തില്‍ എനിക്ക് പ്രതികരിക്കേണ്ടതുണ്ട്, ഇന്ദുമതി പറയുന്നു. 

2016 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു ഇന്ദുമതി. 2019 സാഫ് വുമണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് ഗോളോടെ ജോയിന്റ് ടോപ് സ്‌കോററുമായി കാക്കിയണിഞ്ഞ് ഇപ്പോള്‍ നിരത്തിലിറങ്ങുന്ന ഈ മധ്യനിര താരം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് നല്‍കുന്നത് അളവറ്റ അഭിമാന ബോധമാണ്. പൊലീസ് യൂണിഫോമില്‍ സേവനം ചെയ്യുമ്പോഴും അതങ്ങനെ തന്നെയാണ്. രാജ്യത്തിന് നമ്മളെ ഏറ്റവും കൂടുതല്‍ വേണ്ട സമയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com