ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിരമിക്കുന്നത് പോലെയാവും ധോനി വിരമിക്കുമ്പോള്‍; ഇംഗ്ലണ്ട് മുന്‍ സ്പിന്നറുടെ മുന്നറിയിപ്പ്‌

'നാളെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിരമിച്ചാല്‍ ഫുട്‌ബോള്‍ ആരാധിക്കുന്നവരില്‍ വലിയൊരു വിഭാഗം കൊഴിഞ്ഞു പോകും. ധോനി വിരമിച്ചാലും ഉണ്ടാവുക അതാണ്'
ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിരമിക്കുന്നത് പോലെയാവും ധോനി വിരമിക്കുമ്പോള്‍; ഇംഗ്ലണ്ട് മുന്‍ സ്പിന്നറുടെ മുന്നറിയിപ്പ്‌

ലണ്ടന്‍: ഒരൊറ്റ രാത്രി കൊണ്ട് ധോനി വിരമിച്ചുവെന്ന അഭ്യൂഹം ട്വിറ്ററിലാകെ പടര്‍ന്നു പിടിച്ചു. ലോക്ക്ഡൗണ്‍ ആളുകളുടെ സമനില തെറ്റിച്ചു എന്ന് പറഞ്ഞ് രൂക്ഷമായാണ് സാക്ഷി ധോനി ഇതിനോട് പ്രതികരിച്ചത്. ധോനിയുടെ വിരമിക്കല്‍ വാര്‍ത്ത ഒരിക്കല്‍ കൂടി കത്തി കയറുന്നതിന് ഇടയില്‍ ഇതിനോട് പ്രതികരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. 

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച ക്യാപ്റ്റനാണ് ധോനി. അവിശ്വസനീയമാം വിധം ഏകദിനത്തില്‍ കളിക്കുന്ന താരം. ഏറ്റവും കഴിവുള്ള വിക്കറ്റ് കീപ്പറും, ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ ലിസ്റ്റില്‍ ടോപ് 5 എടുത്താല്‍ ധോനിയുണ്ടാവും അതില്‍. നാളെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിരമിച്ചാല്‍ ഫുട്‌ബോള്‍ ആരാധിക്കുന്നവരില്‍ വലിയൊരു വിഭാഗം കൊഴിഞ്ഞു പോകും. ധോനി വിരമിച്ചാലും ഉണ്ടാവുക അതാണ്, മോണ്ടി പനേസര്‍ പറഞ്ഞു. 

ക്രിസ്റ്റ്യാനോ വിരമിക്കുമ്പോള്‍ ഫുട്‌ബോളിനേല്‍ക്കുന്ന അതേ ആഘാതമാണ് ധോനി വിരമിക്കുമ്പോള്‍ ക്രിക്കറ്റിനും നേരിടുക. അത്രയും ആരാധക പിന്തുണയാണ് ധോനിക്കുള്ളതെന്നും ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ പറയുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി ധോനിയെ കാണാനാവുമെന്ന് കരുതുന്നില്ല എന്ന പ്രതികരണവുമായി ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും, ആശിഷ് നെഹ്‌റയും എത്തിയിരുന്നു.

ഇന്ത്യക്ക് വേണ്ടി ഇനിയും കളിക്കാന്‍ ധോനി ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നാണ് ഇരുവരും നേരത്തെ പ്രതികരിച്ചത്. 2019 ലോകകപ്പ് സെമി ഫൈനലിലെ ഇന്ത്യയുടെ മത്സരമാണ് ധോനിയുടെ അവസാന മത്സരം എന്ന് കരുതുന്നതായും, ധോനിയോട് അടുത്ത വൃത്തങ്ങളില്‍ പലരും ഇത് തന്നോട് പറഞ്ഞതായും ഹര്‍ഭജന്‍ സിങ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാവരേയും സര്‍പ്രൈസ് ചെയ്യിച്ച് തീരുമാനം ധോനിയില്‍ നിന്ന് വന്നേക്കാം എന്ന് നെഹ്‌റ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com