ഡ്യൂക്കില്‍ ഉമിനീര് പുരട്ടാതെ സ്വിങ് ലഭിക്കും, അത്രയും ക്വാളിറ്റിയുണ്ട്; അവകാശവാദവുമായി കമ്പനി

'ബാറ്റും പന്തും തമ്മിലുള്ള ബാലന്‍സ് ഉണ്ടാവണം കളിയില്‍. അല്ലാത്തപക്ഷം കളി വിരസതയാവും നല്‍കുക. ഞങ്ങള്‍ക്കത് അറിയാം'
ഡ്യൂക്കില്‍ ഉമിനീര് പുരട്ടാതെ സ്വിങ് ലഭിക്കും, അത്രയും ക്വാളിറ്റിയുണ്ട്; അവകാശവാദവുമായി കമ്പനി

ലണ്ടന്‍: ഉമിനീര് പുരട്ടാതെ തന്നെ ഡ്യൂക്ക് പന്തില്‍ സ്വിങ് ലഭിക്കുമെന്ന് ഡ്യൂക്ക് ബോള്‍ ഉടമ ദിലിപ് ജജോദിയ. ഡ്യൂക്ക് ബോളുകള്‍ക്ക് അത്രയും ക്വാളിറ്റി ഉള്ളത് കൊണ്ടാണ് അങ്ങനെ സ്വിങ് ലഭിക്കുന്നതെന്നും കമ്പനി ഉടമ വാദിക്കുന്നു. 

ബാറ്റും പന്തും തമ്മിലുള്ള ബാലന്‍സ് ഉണ്ടാവണം കളിയില്‍. അല്ലാത്തപക്ഷം കളി വിരസതയാവും നല്‍കുക. ഞങ്ങള്‍ക്കത് അറിയാം. പന്തിലെ തിളങ്ങുന്ന ഭാഗവും, കടുപ്പമേറിയ ഭാഗവുമല്ല സ്വിങ് നല്‍കുക. ഞങ്ങള്‍ നിര്‍മിക്കുന്ന പന്തിന്റെ ഷെയ്പ്പ് നല്ല സീം ലഭിക്കുന്നതിന് അനുയോജ്യമാണ്. വായുവില്‍ റബ്ബര്‍ പോലെ അത് പെരുമാറും. കാരണം ഹാന്‍ഡ് സ്റ്റിച്ച്ഡ് ആണ് ഡ്യൂക്ക് ബോളുകള്‍. ഏറെ നേരം അത് കടുപ്പമേറിയതായി തുടരും, ഡ്യൂക്ക് കമ്പനി ഉടമ അവകാശപ്പെടുന്നു. 

സ്വിങ് ലഭിക്കാനായി പന്തില്‍ ഉമിനീര് പുരട്ടുന്നത് ക്രിക്കറ്റില്‍ നിന്ന് ഐസിസി വിലക്കാന്‍ ഒരുങ്ങവെയാണ് അവകാശവാദവുമായി ഡ്യൂക്ക് കമ്പനി എത്തുന്നത്. വിയര്‍പ്പ് ഉപയോഗിക്കുന്നത് ഐസിസി വിലക്കുന്നില്ല. ഇതിനാല്‍ വിയര്‍പ്പ് ഉപയോഗിച്ചാല്‍ തന്നെ ഡ്യൂക്ക് ബോളില്‍ തിളക്കം ലഭിക്കുകയും, സ്വിങ് ലഭിക്കാന്‍ പാകത്തിലാവുകയും ചെയ്യും. 

ഉമിനീര് പുരട്ടുന്നത് വിലക്കുന്നതിനെ എതിര്‍ത്താണ് ക്രിക്കറ്റ് ലോകത്ത് വാദങ്ങള്‍ ശക്തമായത്. സ്വിങ് നഷ്ടമായാല്‍ പിന്നെ ബൗളര്‍മാര്‍ക്ക് കളിയില്‍ ഒരു സാധ്യതയും ഉണ്ടാവില്ലെന്ന് കളിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിലക്കുമായി മുന്‍പോട്ട് പോയാല്‍ പിച്ചിന്റെ വലിപ്പം കുറച്ച് ബാറ്റ്‌സ്മാന് കളി കൂടുതല്‍ ദുഷ്‌കരമാക്കണം എന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com