മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറുമാണെങ്കില്‍ ഓള്‍റൗണ്ടറായി കണക്കാക്കണം; ക്വാളിറ്റി മാത്രം പോരെന്നും മുഹമ്മദ് കൈഫ്‌

സ്ലൈഡ് ചെയ്യാനറിയണം, വേഗത്തില്‍ ഓടണം, പന്തിനെ ലക്ഷ്യം വെച്ചുള്ള കണക്കു കൂട്ടല്‍ ശരിയാവണം...
മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറുമാണെങ്കില്‍ ഓള്‍റൗണ്ടറായി കണക്കാക്കണം; ക്വാളിറ്റി മാത്രം പോരെന്നും മുഹമ്മദ് കൈഫ്‌

മുംബൈ: എങ്ങനെയാണ് ഒരാള്‍ നല്ല ബാറ്റ്‌സ്മാനാവുന്നത് അതുപോലെ തന്നെയാണ് മികച്ച ഫീല്‍ഡറുമാവുന്നതെന്ന് മുഹമ്മദ് കൈഫ്. സ്പിന്നിനെതിരെ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുന്ന, എല്ലാ ഷോട്ടുകളും കളിക്കുന്ന, ക്രീസില്‍ ക്ഷമയോടെ നില്‍ക്കുന്ന താരത്തെയാണ് മികച്ച ബാറ്റ്‌സ്മാന്‍ എന്ന് നമ്മള്‍ പറയുക. ഫീല്‍ഡിങ്ങിലും അങ്ങനെ തന്നെയാണ്. സ്ലൈഡ് ചെയ്യാനറിയണം, വേഗത്തില്‍ ഓടണം, പന്തിനെ ലക്ഷ്യം വെച്ചുള്ള കണക്കു കൂട്ടല്‍ ശരിയാവണം...ഇന്ത്യ കണ്ട മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ മുഹമ്മദ് കൈഫ് പറയുന്നു. 

മികച്ച ബാറ്റ്‌സ്മാനും മികച്ച ഫീല്‍ഡറുമായ താരത്തെ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കണമെന്നും കൈഫ് പറയുന്നു. മാത്രമല്ല, മികച്ച ഫീല്‍ഡിങ് തെരഞ്ഞെടുത്ത താരത്തിന് പാരിതോഷികം നല്‍കണം. ഇത് കളിക്കാര്‍ക്ക് പ്രചോദനമാവും. മികച്ച ഫീല്‍ഡറാവാന്‍ മണിക്കൂറുകളോളം പരിശീലനം നടത്തണം. ഫീല്‍ഡിങ് ഡ്രില്ലിന് ക്വാളിറ്റി മാത്രമുണ്ടായാല്‍ പോര, ക്വാണ്ടിറ്റിയും ഉണ്ടാവണം, കൈഫ് പറഞ്ഞു. 

30 മിനിറ്റ് കൊണ്ട് കളി അവസാനിക്കുന്നില്ല. കളി തീരും വരെ ക്രീസില്‍ നില്‍ക്കാനുള്ള ഫിറ്റ്‌നസ് വേണം. ഒരു മണിക്കൂര്‍ ക്ലോക്കില്‍ നോക്കി നിന്ന് ഫീല്‍ഡിങ് പരിശീലനം നടത്തി തീര്‍ക്കുന്ന കളിക്കാരന് മികച്ച ഫീല്‍ഡറാവാന്‍ സാധിക്കില്ല. സമയം എത്രയായി എന്നത് പിന്നിലേക്ക് മാറ്റിവെച്ച് പ്രയത്‌നിക്കണം, നിശ്ചയദാര്‍ഡ്യമുണ്ടാവണം, ഇന്ത്യന്‍ മുന്‍ താരം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com