ഞാന്‍ പറഞ്ഞത് ധോനി വിശ്വസിച്ചില്ല, 2011 ലോകകപ്പ് ഫൈനലില്‍ രണ്ട് വട്ടം ടോസിട്ടത് അതിനാല്‍; യഥാര്‍ഥ സംഭവം വെളിപ്പെടുത്തി സംഗക്കാര

'നിങ്ങള്‍ ടെയ്ല്‍ അല്ലേ വിളിച്ചത് എന്ന് ധോനി എന്നോട് ചോദിച്ചു. അല്ല, ഹെഡ്‌സ് ആണെന്ന് ഞാന്‍ പറഞ്ഞു. മാച്ച് റഫറി പറഞ്ഞു ഞാന്‍ ടോസ് ജയിച്ചെന്ന്'
ഞാന്‍ പറഞ്ഞത് ധോനി വിശ്വസിച്ചില്ല, 2011 ലോകകപ്പ് ഫൈനലില്‍ രണ്ട് വട്ടം ടോസിട്ടത് അതിനാല്‍; യഥാര്‍ഥ സംഭവം വെളിപ്പെടുത്തി സംഗക്കാര

2011 ലോകകപ്പ് ഫൈനലിലെ ടോസിനിടയിലുണ്ടായ ആശയ കുഴപ്പത്തിന് കാരണം കാണികളെന്ന് ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാര. ഇന്‍സ്റ്റയില്‍ അശ്വിനൊപ്പം ലൈവിലെത്തിയപ്പോഴാണ് സംഗക്കാര കൗതുകകരമായ ആ സംഭവം വെളിപ്പെടുത്തിയത്. 

രണ്ട് വട്ടമാണ് അന്ന് ടോസ് ഇടേണ്ടി വന്നത്. കൂറ്റന്‍ കാണികളായിരുന്നു അവിടെ. ശ്രീലങ്കയില്‍ ഒരിക്കലും അങ്ങനെ സംഭവിക്കില്ല. ഇന്ത്യയില്‍ മാത്രമേ അങ്ങനെ സംഭവിക്കു. ഒരിക്കല്‍ ഈഡന്‍ ഗാര്‍ഡനിലും സമാനമായ സംഭവമുണ്ടായി. ഫസ്റ്റ് സ്ലിപ്പില്‍ നിന്ന് ഞാന്‍ സംസാരിക്കുന്നത് എനിക്ക് തന്നെ കേള്‍ക്കാനായില്ല. പിന്നെ വാംങ്കടെയിലും...

വാംങ്കടെയില്‍ ടോസിട്ട് കഴിഞ്ഞ് ഞാന്‍ ഹെഡ് ആണോ ടെയ്ല്‍ ആണോ വിളിച്ചത് എന്നതില്‍ ധോനിക്ക് വ്യക്തതയുണ്ടായില്ല. നിങ്ങള്‍ ടെയ്ല്‍ അല്ലേ വിളിച്ചത് എന്ന് ധോനി എന്നോട് ചോദിച്ചു. അല്ല, ഹെഡ്‌സ് ആണെന്ന് ഞാന്‍ പറഞ്ഞു. മാച്ച് റഫറി പറഞ്ഞു ഞാന്‍ ടോസ് ജയിച്ചെന്ന്. എന്നാല്‍ മഹി പറഞ്ഞു ഇല്ലെന്ന്. ആകെ ആശയക്കുഴപ്പമായതോടെ മഹി പറഞ്ഞു, വീണ്ടും ടോസ് ഇടാം. അങ്ങനെയാണ് രണ്ടാമതും ടോസിട്ടത്. അത് വീണ്ടും ഹെഡ്‌സ് ആവുകയും ചെയ്തു, സംഗക്കാര പറഞ്ഞു. 

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 274 റണ്‍സ് ആണ് ഇന്ത്യയ്ക്ക് മുന്‍പില്‍ വെച്ചത്. 88 പന്തില്‍ 103 റണ്‍സ് നേടിയ ജയവര്‍ധനയുടെ സെഞ്ചുറിയായിരുന്നു അവിടെ ലങ്കയ്ക്ക് ആശ്വാസമായത്. ഇന്ത്യയാവട്ടെ സച്ചിന് വേണ്ടി 48.2 ഓവറില്‍ വിജയ ലക്ഷ്യം മറികടന്ന് കിരീടത്തിലേക്കെത്തി. 

ശ്രീലങ്കയ്ക്ക് ടോസ് ജയിക്കാനായത് നല്ല കാര്യമായിരുന്നോ എന്നെനിക്ക് ഉറപ്പില്ല. കാരണം ധോനിക്കാണ് ടോസ് ലഭിച്ചിരുന്നത് എങ്കില്‍ ഒരുപക്ഷെ ഇന്ത്യ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നു. എയ്ഞ്ചലോ മാത്യുസിന് പരിക്കേറ്റതോടെ 6-5 എന്ന കോമ്പിനേഷനിലാണ് ഞങ്ങള്‍ കളിച്ചത്. എയ്ഞ്ചലോ മാത്യൂസ് ഫിറ്റ്‌സന് വീണ്ടെടുത്തിരുന്നെങ്കില്‍ 100 ശതമാനം ഉറപ്പ് ഞങ്ങള്‍ ചെയ്‌സിങ് തെരഞ്ഞെടുക്കുമായിരുന്നു, സംഗക്കാര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com