പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തി, കുടിയേറ്റ തൊഴിലാളികള്‍ക്കായി ഭക്ഷണമൊരുക്കി വീരേന്ദര്‍ സെവാഗ്

വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം നിന്നാണ് സെവാഗ് ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി ഭക്ഷണമൊരുക്കിയത്
പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തി, കുടിയേറ്റ തൊഴിലാളികള്‍ക്കായി ഭക്ഷണമൊരുക്കി വീരേന്ദര്‍ സെവാഗ്

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്ക് താങ്ങായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. വിശപ്പിന് മുന്‍പില്‍ നിസഹായരായി നില്‍ക്കുന്ന നൂറു കണക്കിന് ആളുകള്‍ക്ക് ഭക്ഷണമൊരുക്കി ഹൃദയം തൊടുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍. ഇതിലൂടെ ലഭിക്കുന്ന സംതൃപ്തി വാക്കുകള്‍ക്ക് അതീതമാണെന്ന് സെവാഗ് പറയുന്നു. 

വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം നിന്നാണ് സെവാഗ് ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി ഭക്ഷണമൊരുക്കിയത്. ഉദയഫൗണ്ടേഷന്‍ വഴി ഭക്ഷണം കുടിയേറ്റ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തതായും സെവാഗ് പറയുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം തയ്യാറാക്കുന്നതിന്റേയും പാക്ക് ചെയ്യുന്നതിന്റേയും ആ ഭക്ഷണം കുടിയേറ്റ തൊഴിലാളികള്‍ കഴിക്കുന്നതിന്റേയും ഫോട്ടോയും സെവാഗ് പങ്കുവെക്കുന്നു. 

നമ്മുടെ വീട്ടിലിരുന്ന് ഭക്ഷണമുണ്ടാക്കി പാക്ക് ചെയ്ത് അത് അര്‍ഹരായവരുടെ കരങ്ങളിലേക്ക് എത്തിച്ച് കൊടുക്കുമ്പോഴുള്ള സംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതാണ്. 100 പേര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ നിങ്ങളുടെ വീടുകളിലിരുന്ന് സാധിക്കുമെങ്കില്‍ സെവാഗ് ഫൗണ്ടേഷനുമായി ബന്ധപ്പെടുക, ഇന്‍സ്റ്റഗ്രാമില്‍ സെവാഗ് കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com