ലോകകപ്പില്‍ ഇന്ത്യ മനഃപൂര്‍വം തോറ്റതല്ല, വാക്കുകള്‍ വളച്ചൊടിക്കരുത്; ഇന്ത്യയെ കുത്തിയ പാക് താരത്തെ തള്ളി ബെന്‍ സ്റ്റോക്ക്‌സ് 

ജയിക്കാന്‍ വേണ്ടിയല്ല ധോനിയും കോഹ് ലിയും രോഹിത്തുമെല്ലാം കളിച്ചത് എന്നായിരുന്നു സ്‌റ്റോക്ക്‌സ് തന്റെ ബുക്കായ ദി ഫയറില്‍ എഴുതിയത്
ലോകകപ്പില്‍ ഇന്ത്യ മനഃപൂര്‍വം തോറ്റതല്ല, വാക്കുകള്‍ വളച്ചൊടിക്കരുത്; ഇന്ത്യയെ കുത്തിയ പാക് താരത്തെ തള്ളി ബെന്‍ സ്റ്റോക്ക്‌സ് 

ലണ്ടന്‍: 2019 ലോകകപ്പില്‍ ഇന്ത്യ മനഃപൂര്‍വം തോല്‍ക്കുകയായിരുന്നു എന്ന് പറഞ്ഞിട്ടില്ലെന്ന് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്ന് സ്റ്റോക്ക്‌സ് പറഞ്ഞു. 

ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജയിക്കാന്‍ വേണ്ടിയല്ല ധോനിയും കോഹ് ലിയും രോഹിത്തുമെല്ലാം കളിച്ചത് എന്നായിരുന്നു സ്‌റ്റോക്ക്‌സ് തന്റെ ബുക്കായ ദി ഫയറില്‍ എഴുതിയത്. സ്‌റ്റോക്ക്‌സിന്റെ ഈ പരാമര്‍ശം വളച്ചൊടിച്ച് പാക് മുന്‍ ക്രിക്കറ്റര്‍ സിഖന്ദര്‍ ഭക്ത്‌സ് ഇന്ത്യ മനഃപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നു എന്ന് ആരോപിച്ചു. പാകിസ്ഥാന്‍ ലോകകപ്പ് സെമി ഫൈനലില്‍ എത്തുന്നത് തടയാനാണ് ഇന്ത്യ ഇങ്ങനെ ചെയ്തതെന്നാണ് സിഖന്ദര്‍ ആരോപിച്ചത്. ഇതോടെയാണ് സ്‌റ്റോക്ക്‌സ് വിശദീകരണവുമായി എത്തിയത്. 

നിങ്ങള്‍ക്ക് ഇത് ഒരിക്കലും കണ്ടെത്താനാവില്ല, കാരണം ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. വാക്കുകള്‍ വളച്ചൊടിക്കുന്നു എന്ന് പറഞ്ഞാല്‍ ഇതാണ്, സിഖന്ദര്‍ ഭക്ത്‌സിന്റെ പരാമര്‍ശം സംബന്ധിച്ച ട്വീറ്റ് റീട്വീറ്റ് ചെയ്ത് സ്റ്റോക്ക്‌സ് ട്വിറ്ററില്‍ കുറിച്ചു. 11 ഓവറില്‍ 112 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ധോനി കളിച്ച വിധം വിചിത്രമായിരുന്നു എന്നാണ് ദി ഫയറില്‍ സ്റ്റോക്ക്‌സ് എഴുതുന്നത്. സിക്‌സുകള്‍ പറത്തുന്നതിന് പകരം സിംഗിളുകള്‍ എടുക്കാനാണ് ധോനി ശ്രമിച്ചത്. ജാദവിന്റേയും കോഹ് ലിയുടേയും രോഹിത്തിന്റേയും ബാറ്റിങ്ങില്‍ ജയിക്കാനുള്ള താത്പര്യം ഉണ്ടായിരുന്നില്ലെന്നും സ്റ്റോക്ക്‌സ് തന്റെ ബുക്കില്‍ പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com