2008ല്‍ ധോനിയെ സ്വന്തമാക്കാന്‍ ബാംഗ്ലൂര്‍ തയ്യാറായില്ല, പിന്നിലെ വിചിത്രമായ കാരണം ഇങ്ങനെ

ഇത്രയും തുക മുടക്കി ധോനിയെ സ്വന്തമാക്കിയതിന് ശേഷം ഏതാനും കളിയില്‍ ധോനിയില്‍ നിന്ന് മോശം പ്രകടനം വന്നാല്‍ എന്ത് ചെയ്യും?
2008ല്‍ ധോനിയെ സ്വന്തമാക്കാന്‍ ബാംഗ്ലൂര്‍ തയ്യാറായില്ല, പിന്നിലെ വിചിത്രമായ കാരണം ഇങ്ങനെ

ബാംഗ്ലൂര്‍: 2008ലെ ഐപിഎല്‍ ലേലത്തില്‍ ധോനിയെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒപ്പം പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമുണ്ടായി. എന്നാല്‍ ധോനിക്ക് വേണ്ടി മുന്‍പോട്ട് പോവുന്നത് പാതി വഴിയില്‍ വെച്ച് ആര്‍സിബി അവസാനിപ്പിച്ചു. ലേലത്തിലെ ഈ പിന്നോട്ട് പോക്കിന് പിന്നിലെ കാരണം പറയുകയാണ് ആര്‍സിബി ചീഫ് എക്‌സിക്യൂട്ടീവ് ചാരു ശര്‍മ. 

ഒരു താരത്തിനായി കൂടുതല്‍ തുക ചിലവാക്കാന്‍ താത്പര്യം  ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ധോനിക്കായുള്ള ലേലത്തില്‍ നിന്ന് പിന്മാറിയതെന്ന് ചാരു ശര്‍മ പറഞ്ഞു. ഇത്രയും തുക മുടക്കി ധോനിയെ സ്വന്തമാക്കിയതിന് ശേഷം ഏതാനും കളിയില്‍ ധോനിയില്‍ നിന്ന് മോശം പ്രകടനം വന്നാല്‍ എന്ത് ചെയ്യും? ഈ ഭയമാണ് അന്ന് ഞങ്ങളെ പിന്നോട്ട് വലിച്ചത്. 

ഇത് വണ്‍ മാന്‍ ഷോയ്ക്കുള്ള ഇടമല്ല. ടീം ഗെയിം ആണ്. ഏതാനും മത്സരങ്ങളില്‍ ധോനി പൂജ്യത്തിന് പുറത്തായെന്ന് വെക്കൂ, മികച്ച പ്രകടനം നടത്താനായില്ലെന്ന് കരുതൂ, എന്ത് ചെയ്യും പിന്നേ? ചാരു ശര്‍മ ചോദിക്കുന്നു. എന്നാല്‍ ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമാക്കി ചെന്നൈയെ ധോനി മാറ്റുന്നത് കണ്ട് നില്‍ക്കാനാണ് ഒരു വട്ടം പോലും കിരീടത്തില്‍ മുത്തമിടാനാവാതെ നില്‍ക്കുന്ന ആര്‍സിബിയുടെ വിധി. 

ഐപിഎല്‍ കിരീടത്തിന് പുറമെ 2010ലും 2014ലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ചാമ്പ്യന്‍സ് ട്രോഫിയിലും മുത്തമിട്ടു. 104 ജയങ്ങളിലേക്കാണ് ധോനി ചെന്നൈയെ നയിച്ചത്. ഐപിഎല്ലില്‍ നൂറില്‍ അധികം മത്സരങ്ങള്‍ ജയിച്ച ഒരേയൊരു നായകനുമാണ് ധോനി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com