ആ മുഖത്തേക്ക് നോക്കൂ, എത്രമാത്രം ജയം ആഗ്രഹിച്ചിരുന്നെന്ന് കാണാം; തോന്നിയതെല്ലാം എഴുതുകയാണെന്ന് വിന്‍ഡിസ് ഇതിഹാസം 

അവരുടെ അഭിപ്രായം പറയാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പിന്നെ പുസ്‌കതം ഇറക്കുമ്പോള്‍ അവര്‍ക്ക് വാര്‍ത്തകളുടെ തലക്കെട്ടില്‍ നിരന്തരം ഇടം പിടിക്കുകയും വേണം
ആ മുഖത്തേക്ക് നോക്കൂ, എത്രമാത്രം ജയം ആഗ്രഹിച്ചിരുന്നെന്ന് കാണാം; തോന്നിയതെല്ലാം എഴുതുകയാണെന്ന് വിന്‍ഡിസ് ഇതിഹാസം 

ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോനി ജയിക്കാന്‍ വേണ്ടി കളിച്ചില്ലെന്ന ബെന്‍ സ്‌റ്റോക്ക്‌സിന്റെ വാക്കുകളെ വിമര്‍ശിച്ച് വിന്‍ഡിസ് ഇതിഹാസ താരം മൈക്കല്‍ ഹോള്‍ഡിങ്. ഈ കാലത്ത് ആളുകള്‍ അവരുടെ പുസ്തകങ്ങളില്‍ ഇഷ്ടമുള്ളത് എഴുതും എന്നാണ് സ്റ്റോക്ക്‌സിന്റെ വാക്കുകളെ തള്ളി ഹോള്‍ഡിങ് പറയുന്നത്. 

ഓണ്‍ ഫയര്‍ എന്ന ബുക്കിലാണ് സ്റ്റോക്ക്‌സ് ഇന്ത്യന്‍ ടീമിന്റെ ലോകകപ്പിലെ കളിയെ പരാമര്‍ശിച്ച് എഴിതിയത്. 11 ഓവറില്‍ ജയിക്കാന്‍ 112 റണ്‍സ് എന്ന നിലയിലും കളി ജയിക്കാന്‍ ധോനിയോ ജാദവോ ശ്രമിച്ചില്ലെന്ന് സ്‌റ്റോക്ക്‌സിന്റെ ബുക്കില്‍ പറയുന്നു. എന്നാല്‍ പുറത്തായതിന് ശേഷമുള്ള ധോനിയുടെ മുഖം തന്നെ വ്യക്തമാക്കുന്നുണ്ട് എത്രമാത്രം ജയിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന്, ഹോള്‍ഡിങ് ചൂണ്ടിക്കാണിച്ചു. 

അവരുടെ അഭിപ്രായം പറയാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പിന്നെ പുസ്‌കതം ഇറക്കുമ്പോള്‍ അവര്‍ക്ക് വാര്‍ത്തകളുടെ തലക്കെട്ടില്‍ നിരന്തരം ഇടം പിടിക്കുകയും വേണം. സത്യസന്ധമായി പറഞ്ഞാല്‍, ആ മത്സരം കണ്ട ആര്‍ക്കും ഇന്ത്യ ജയിക്കാന്‍ ശ്രമിച്ചില്ലെന്ന് പറയാനാവില്ല. അവിടെ തോറ്റു കൊടുക്കുകയായിരുന്നു ഇന്ത്യയുടെ തന്ത്രമെന്ന് പറയാനാവില്ല. 

ഇന്ത്യ അവരുടെ 100 ശതമാനവും നല്‍കിയില്ല എന്ന തോന്നലാണ് ഉണ്ടായത്. എന്നാല്‍ ധോനിയുടെ മുഖം കണ്ടപ്പോള്‍ എനിക്ക് തിരിച്ചറിയാനായി, എത്രമാത്രം ജയിക്കാനായി ആഗ്രഹിച്ചു എന്ന്, വിന്‍ഡിസ് ഇതിഹാസ താരം പറഞ്ഞു. 338 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അവിടെ ചെയ്‌സ് ചെയ്തത്. എന്നാല്‍ 102 റണ്‍സ് എടുത്ത രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായതോടെ കളി ഇംഗ്ലണ്ടിന്റെ വരുതിയിലായി. അവസാന 5 ഓവറില്‍ 73 റണ്‍സ് ആണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ധോനിക്കും 13 പന്തില്‍ നിന്ന് 12 റണ്‍സ് എടുത്ത് ജാദവിനും ടീമിനെ ജയിപ്പിച്ച് കയറ്റാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com