ഡ്രസിങ് റൂം പനി വാര്‍ഡായി, വീണത് ധോനി ഉള്‍പ്പെടെ 7 കളിക്കാര്‍; അയര്‍ലാന്‍ഡ് ടെസ്റ്റിന്റെ ഭീകരതകളെ കുറിച്ച് ഇഷാന്ത് ശര്‍മ

ധോനി, ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, ആര്‍ പി സിങ് എന്നിങ്ങനെ  പലര്‍ക്കും അയര്‍ലാന്‍ഡിലെ കാലാവസ്ഥയില്‍ പനി പിടിച്ചു
ഡ്രസിങ് റൂം പനി വാര്‍ഡായി, വീണത് ധോനി ഉള്‍പ്പെടെ 7 കളിക്കാര്‍; അയര്‍ലാന്‍ഡ് ടെസ്റ്റിന്റെ ഭീകരതകളെ കുറിച്ച് ഇഷാന്ത് ശര്‍മ

ന്യൂഡല്‍ഹി: ഏകദിനത്തിലെ അരങ്ങേറ്റത്തിന് തണുത്ത് വിറച്ച് ഇറങ്ങിയ സംഭവത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ഷൂസ് പോലുമില്ലാതെയാണ് കളിക്കാനായി പറന്നതെന്നാണ് ഇഷാന്ത് പറയുന്നത്. 

2007ലെ ഇംഗ്ലണ്ട് പരമ്പരക്കായാണ് എന്നെ ടീമിലെടുത്തത്. എന്നാല്‍ പൊടുന്നനെ എന്നോട് അയര്‍ലാന്‍ഡിലേക്ക് എത്താന്‍ പറഞ്ഞു. ഒരു രക്ഷയുമില്ലാത്ത തണുപ്പായിരുന്നു അവിടെ. ധോനി, ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, ആര്‍ പി സിങ് എന്നിങ്ങനെ  പലര്‍ക്കും അയര്‍ലാന്‍ഡിലെ കാലാവസ്ഥയില്‍ പനി പിടിച്ചു. ടീമിലെ ഏഴ് പേരുടെ ആരോഗ്യസ്ഥിതിയാണ് മോശമായത്.

ഈ സമയം മറ്റൊരു സംഭവവും ഉണ്ടായി. എന്റെ ലഗേജ് ആവശ്യപ്പെട്ട് ഞാന്‍ മാനേജറെ വിളിച്ചു. ലഗേജ് റൂമിലേക്ക് എത്തിക്കോളുമെന്ന് അദ്ദേഹം പറഞ്ഞു. രഞ്ജി ട്രോഫിയിലൊക്കെ നമ്മള്‍ തന്നെ നമ്മുടെ ലഗേജ് നോക്കണം. എന്നാല്‍ കളി ദിവസമായിട്ടും ലഗേജ് എത്തിയില്ല. ഈ സമയം നെറ്റ്‌സില്‍ എന്താണ് പന്തെറിയാത്തത് എന്ന് ചോദിച്ച് ദ്രാവിഡ് എന്റെ അടുത്തേക്കെത്തി. ഞാന്‍ കാര്യം പറഞ്ഞു..

ഷൂസ് ഇല്ലാതെ എങ്ങനെ നാളെ കളിക്കാനിറങ്ങുമെന്നായി ദ്രാവിഡ്. ഇത് കേട്ടതോടെ ഞാന്‍ ഞെട്ടി. സഹീര്‍ ഖാന്റെ പക്കല്‍ നിന്ന് ഷൂ കടം വാങ്ങിയാണ് ഞാന്‍ എന്റെ ആദ്യ ഏകദിനം കളിച്ചത്...മായന്ത് അഗര്‍വാളിനൊപ്പമുള്ള അഭിമുഖത്തിലായിരുന്നു ഇഷാന്തിന്റെ വാക്കുകള്‍. 

2017ലെ ബാംഗ്ലൂര്‍ ടെസ്റ്റിന് ഇടയില്‍ സ്മിത്തുമായുണ്ടായ അസ്വസ്ഥതകളെ കുറിച്ചും ഇഷാന്ത് പറയുന്നു. സ്റ്റീവ് സ്മിത്തിനെതിരെ ഇഷാന്ത് കാണിച്ച ആക്ഷന്‍ ടീം അംഗങ്ങളേയും ആരാധകരേയും ചിരിപ്പിച്ചിരുന്നു. അഗ്രസീവ് ക്യാപ്റ്റനാണ് കോഹ് ലി. നമ്മള്‍ അഗ്രസീവാകുന്നത് കോഹ് ലിക്ക് ഇഷ്ടമാണ്. വിക്കറ്റ് വേണം എന്നത് മാത്രമാണ് കോഹ് ലിയുടെ ആവശ്യം. പിന്നെ നമ്മള്‍ എന്ത് ചെയ്താലും കോഹ് ലിക്ക് വിഷയമല്ല. ശ്രീലങ്കയില്‍ എനിക്ക് വിലക്ക് നേരിട്ടപ്പോള്‍ കോഹ് ലി എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു, എന്ത് വേണമെങ്കിലും ചെയ്‌തോളൂ, പക്ഷേ വിലക്ക് വാങ്ങരുത്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com