'തുടരെ പ്രഹരമേറ്റിട്ടും ഷര്‍ദുലിനെ ധോനി സഹായിച്ചില്ല; അതാണ് ധോനിയുടെ ശൈലി'

വിക്കറ്റിന് പിന്നില്‍ നിന്നോ, ഓവര്‍ തീരുമ്പോഴോ ധോനി എനിക്ക് സൂചന നല്‍കാറുണ്ട്. എന്നാല്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്ന് ധോനി ഒരിക്കലും പറയാറി
'തുടരെ പ്രഹരമേറ്റിട്ടും ഷര്‍ദുലിനെ ധോനി സഹായിച്ചില്ല; അതാണ് ധോനിയുടെ ശൈലി'

മുംബൈക്കൊപ്പവും ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒപ്പവും നിന്ന് കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട് ഹര്‍ഭജന്‍ സിങ്. അതുകൊണ്ട് തന്നെ രോഹിത്തിന്റേയും ധോനിയുടേയും നായകത്വത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട് ഹര്‍ഭജന്. ഇരുവരുടേയും നായകത്വത്തെ കുറിച്ച് പറയുകയാണ് ഹര്‍ഭജനിപ്പോള്‍. 

എന്താണ് ചെയ്യേണ്ടത് എന്ന് ധോനി പറഞ്ഞു തരില്ലെന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. അത് ചെയ്യ്, ഇത് ചെയ്യ് എന്ന് പറയുന്ന നായകനല്ല ധോനി. നമുക്ക് എന്താണ് ചെയ്യാന്‍ സാധിക്കുന്നത് എന്ന് വെച്ചാല്‍ അത് ചെയ്യാനാണ് ധോനി പറയുക. ബൗളിങ്ങില്‍ എന്താണോ സാധിക്കുന്നത് അത് ചെയ്യുക. ആറ് ഓഫ് സ്പിന്‍ എറിയാനാണെങ്കില്‍ അത് ചെയ്യുക. 

വിക്കറ്റിന് പിന്നില്‍ നിന്നോ, ഓവര്‍ തീരുമ്പോഴോ ധോനി എനിക്ക് സൂചന നല്‍കാറുണ്ട്. എന്നാല്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്ന് ധോനി ഒരിക്കലും പറയാറില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളര്‍ ഷര്‍ദുല്‍ താക്കൂറിനെ ധോനി കൈകാര്യം ചെയ്ത വിധം ചൂണ്ടിക്കാട്ടി ധോനിയുടെ നായകത്വം എങ്ങനെയെന്ന് ഹര്‍ഭജന്‍ പറയുന്നു. 

ഞാന്‍ ധോനിയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു, എന്തുകൊണ്ടാണ് ഷര്‍ദുലിനോട് ആംഗിള്‍ മാറ്റാനോ, ഫീല്‍ഡറെ ബാക്കിലേക്ക് നിര്‍ത്താനോ പറയാത്തത്? ഞാന്‍ ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അവന് ആശയക്കുഴപ്പമാവും. കുറച്ചു കൂടി കഴിയട്ടേ എന്നാണ് ധോനി മറുപടി നല്‍കിയത്. നമുക്ക് വേണ്ട തന്ത്രങ്ങള്‍ ഇല്ലെന്ന് നമ്മള്‍ സ്വയം മനസിലാക്കും വരെ ധോനി അത് നമ്മളോട് പറയില്ല, ഹര്‍ഭജന്‍ പറഞ്ഞു. 

രോഹിത്തിന്റെ നായകത്വത്തിലേക്ക് വരുമ്പോള്‍, എതിരാളികളെ എത്രയും പെട്ടെന്ന് കൂടാരം കയറ്റുക എന്നതിലാണ് എല്ലായ്‌പ്പോഴും മുംബൈ നായകന്റെ ചിന്ത. ബൗളര്‍മാര്‍ക്ക് രോഹിത്തും സ്വാതന്ത്ര്യം നല്‍കാറുണ്ട്. നമ്മള്‍ അറ്റാക്കിങ് ഫീല്‍ഡ് സെറ്റ് ആവശ്യപ്പെട്ടാല്‍ രോഹിത് അത് നല്‍കും. നെറ്റ്‌സില്‍ രോഹിത് ബിഗ് ഹിറ്റുകള്‍ കളിക്കാറില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഏത് ബോളിലാണ് ബിഗ് ഹിറ്റ് കളിക്കേണ്ടത് എന്ന് രോഹിത് നോക്കും. നെറ്റ്‌സില്‍ 10 വട്ടം പുറത്തായാല്‍ പുറത്താവാനാണോ നെറ്റ്‌സില്‍ പരിശീലിക്കുന്നതെന്നും ഹര്‍ഭജന്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com