എന്തുകൊണ്ട് രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തിയില്ല? രവി ശാസ്ത്രിയുടെ പ്രതികരണം 

 ടീം സെലക്ഷനിൽ തനിക്ക് ഒരു റോളും ഇല്ലെന്നാണ് രവി ശാസ്ത്രിയുടെ വാക്കുകൾ
എന്തുകൊണ്ട് രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തിയില്ല? രവി ശാസ്ത്രിയുടെ പ്രതികരണം 

ദുബായ്: എന്തുകൊണ്ട് രോഹിത് ശർമയെ ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയെന്ന ചോദ്യത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. ടീം സെലക്ഷനിൽ തനിക്ക് ഒരു റോളും ഇല്ലെന്നാണ് രവി ശാസ്ത്രിയുടെ വാക്കുകൾ. 

ചുമതലപ്പെട്ട മെഡിക്കൽ സംഘമാണ് അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. അതിൽ ഞങ്ങൾക്ക് ഇടപെടാനാവില്ല. സെലക്ടർമാർക്ക് മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ടാവും. അത് പരിഗണിച്ചാണ് അവർ തീരുമാനമെടുക്കുക. സെലക്ഷൻ കമ്മറ്റിയിൽ ഭാഗമല്ലാത്തതിനാൽ എനിക്ക് അഭിപ്രായം പറയാനാവില്ല. കളിച്ചാൽ സ്വയം പരിക്കേൽപ്പിക്കാൻ ഇടയുണ്ട് എന്നാണ് മെഡിക്കൽ റിപ്പോർട്ട് എന്ന് കരുതുന്നതായും ശാസ്ത്രി പറഞ്ഞു.

ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മുംബൈക്കായി രോഹിത് നെറ്റ്സിൽ പരിശീലനം നടത്തുന്ന വീഡിയോ മുംബൈ പങ്കുവെച്ചിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് ബിസിസിഐക്കെതിരെ ഉയർന്നത്. ഇതോടെ രോഹിത്തിനെ ഐപിഎല്ലിൽ നിന്നും പൂർണമായും ഒഴിവാക്കിയിട്ടില്ലെന്ന പ്രതികരണവുമായി ബിസിസിഐ ശനിയാഴ്ചയോടെ രംഗത്തെത്തി. 

ഞരമ്പിനേറ്റ പരിക്കാണ് രോഹിത്തിനെ വലയ്ക്കുന്നത്. ഞായറാഴ്ച മെഡിക്കൽ സംഘം രോഹിത്തിനെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഐപിഎല്ലിന് ശേഷം ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് പറക്കുന്ന നവംബർ 12ടെ പരിക്കിൽ നിന്ന് മുക്തനായാൽ രോഹിത്തും ടീമിലുണ്ടാവും എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com