ഐപിഎല്‍ പ്ലേ ഓഫ്; മൂന്ന് സ്ഥാനങ്ങള്‍, നാല് ടീമുകള്‍, ആറ് സാധ്യതകള്‍

ഐപിഎല്‍ പ്ലേ ഓഫ്; മൂന്ന് സ്ഥാനങ്ങള്‍, നാല് ടീമുകള്‍, ആറ് സാധ്യതകള്‍
ഐപിഎല്‍ പ്ലേ ഓഫ്; മൂന്ന് സ്ഥാനങ്ങള്‍, നാല് ടീമുകള്‍, ആറ് സാധ്യതകള്‍

ദുബായ്: രാജസ്ഥാന്‍ റോയല്‍സിനെതിരായ ജീവന്‍മരണ പോരാട്ടം 60 റണ്‍സിന് വിജയിച്ച് ഒറ്റയടിക്ക് എട്ടാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് കയറി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. ഇതോടെ ഐപിഎല്‍ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സിനെ കൂടാതെ മൂന്ന് ടീമുകള്‍ ആരൊക്കെ എന്നത് ഉറപ്പിക്കാന്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം വരെ കാക്കേണ്ടി വരും. കുറഞ്ഞത് മൂന്നും നാലും സ്ഥാനക്കാര്‍ ആരൊക്കെ എന്നറിയാനെങ്കിലും. 

നിലവില്‍ 18 പോയിന്റുമായി മുംബൈ അടുത്ത ഘട്ടം ഉറപ്പാക്കി. അവര്‍ക്ക് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. മൂന്ന് സ്ഥാനങ്ങളിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളാണ് ആവകാശവുമായി നില്‍ക്കുന്നത്. ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെയാണ്. 

സാധ്യത ഒന്ന്- ഡല്‍ഹി ബാംഗ്ലൂരിനേയും മുംബൈ ഹൈദരാബാദിനേയും കീഴടക്കിയാല്‍ ബാംഗ്ലൂരും കൊല്‍ക്കത്തയും യോഗ്യത നേടും. മൂന്ന്, നാല് സ്ഥാനങ്ങള്‍ ആര്‍ക്ക് എന്നത് മാത്രമേ അപ്പോള്‍ നേക്കേണ്ടതുള്ളു. അങ്ങനെ വന്നാല്‍ ഒന്നാം സ്ഥാനം മുംബൈ, രണ്ടാം സ്ഥാനം ഡല്‍ഹി, മൂന്ന്, നാല് സ്ഥാനത്ത് ആര്‍സിബി അല്ലെങ്കില്‍ കെകെആര്‍. 

സാധ്യത രണ്ട്- ബാംഗ്ലൂര്‍ ഡല്‍ഹിയെ തോല്‍പ്പിക്കുന്നു മുംബൈ ഹൈദരാബാദിനെ കീഴടക്കുന്നു. അപ്പോള്‍ ബാംഗ്ലൂര്‍ രണ്ടാം സ്ഥാനക്കാരായും ഡല്‍ഹിയും കൊല്‍ക്കത്തയും മൂന്നും നാലും സ്ഥാനക്കാരായും യോഗ്യത നേടും. ഇരു ടീമുകളുടേയും മൂന്ന്, നാല് സ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെടുക റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാകും. 

സാധ്യത മൂന്ന്- ഡല്‍ഹിക്കെതിരെ ബാംഗ്ലൂര്‍ 160 റണ്‍സെടുക്കുകയും 19 റണ്‍സിന് വിജയിക്കുകയും, അല്ലെങ്കില്‍ 17.5 ഓവറില്‍ 161 റണ്‍സെടുത്ത് വിജയിക്കുകയും ഹൈദരാബാദ് മുംബൈയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഡല്‍ഹി പുറത്താകും. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് മൂന്നും കൊല്‍ക്കത്ത നാലും സ്ഥാനക്കാരാകും. 

സാധ്യത നാല്- ബാംഗ്ലൂരിനെതിരെ ഡല്‍ഹി 160 റണ്‍സെടുത്ത് 22 റണ്‍സിന് വിജയിക്കുക, അല്ലെങ്കില്‍ 161 റണ്‍സ് 17.2 ഓവറില്‍ അടിച്ചെടുത്ത് വിജയിക്കുക, ഹൈദരാബാദ് മുംബൈയെ കീഴടക്കുക അങ്ങനെ വന്നാല്‍ ബാംഗ്ലൂര്‍ പുറത്തേക്കുള്ള വഴി കാണും. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത ക്രമത്തില്‍ പ്ലേ ഓഫ് തീരുമാനമാകും. 

സാധ്യത അഞ്ച്- ബാംഗ്ലൂരിനെതിരെ ഡല്‍ഹി 160 റണ്‍സെടുത്ത് 21 റണ്‍സിന് വിജയിക്കുക, അല്ലെങ്കില്‍ 17.3 ഓവറില്‍ 161 റണ്‍സെത്ത് വിജയിക്കുക അങ്ങനെ സംഭവിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങാം. മുംബൈ ഒന്ന്, ഡല്‍ഹി രണ്ട്, ഹൈദരാബാദ് മൂന്ന്, ബാംഗ്ലൂര്‍ നാല് എന്ന നിലയിലാകും പ്ലേ ഓഫ്. 

സാധ്യത ആറ്- ഡല്‍ഹിക്കെതിരെ ബാംഗ്ലൂര്‍ 160 റണ്‍സെടുത്ത് 18 റണ്‍സിന് വിജയിക്കുക, അല്ലെങ്കില്‍ 18 ഓവറില്‍ 161 റണ്‍സെടുത്ത് വിജയിക്കുക, ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തുക അങ്ങനെ വന്നാല്‍ കൊല്‍ക്കത്ത, ഡല്‍ഹി ടീമുകളുടെ കാര്യത്തില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനമാകും. അതില്‍ ഡല്‍ഹി കയറും കൊല്‍ക്കത്ത പുറത്താകും. ഒന്ന് മുംബൈ, രണ്ട് ബാംഗ്ലൂര്‍, മൂന്ന് ഹൈദരാബാദ്, നാല് ഡല്‍ഹി എന്ന രീതിയിലാകും പ്ലേ ഓഫ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com