'ഇമ്രാന്‍ ഖാന്‍ ചരസ് വലിക്കുന്നതും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്'- പാക് പ്രധാനമന്ത്രിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'ഇമ്രാന്‍ ഖാന്‍ ചരസ് വലിക്കുന്നതും, കൊക്കെയ്ന്‍ ഉപയോഗിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്'- പാക് പ്രധാനമന്ത്രിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
'ഇമ്രാന്‍ ഖാന്‍ ചരസ് വലിക്കുന്നതും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്'- പാക് പ്രധാനമന്ത്രിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകനും ഇപ്പോള്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാക് പേസര്‍ സര്‍ഫ്രാസ് നവാസ്. കളിക്കുന്ന കാലത്ത് ഇമ്രാന്‍ ഖാന്‍ മയക്കുമരുന്നിന് അടിമയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. ഒരു പാകിസ്ഥാന്‍ ടെലിവിഷനില്‍ നടന്ന ചര്‍ച്ചയിലാണ് മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. 

1970, 80 കാലത്ത് ഇമ്രാന്‍ ഖാനൊപ്പം കളിച്ച താരമാണ് നവാസ്. തന്റെ വീട്ടില്‍ വച്ച് ഇമ്രാന്‍ ചരസ് വലിക്കുന്നതും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതും നേരിട്ട് കണ്ടുവെന്നാണ് നവാസിന്റെ വെളിപ്പെടുത്തല്‍. 1987ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇമ്രാന് വേണ്ടവിധത്തില്‍ പന്തെറിയാന്‍ സാധിച്ചില്ല. അതിന് ശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തി ഇസ്ലാമബാദിലുള്ള തന്റെ വീട്ടില്‍ വച്ച് അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു. 

'ഇമ്രാന്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നു. ലണ്ടനില്‍ വച്ചും എന്റെ വീട്ടില്‍ വച്ചും അത് ഉപയോഗിച്ചിട്ടുണ്ട്. ഇമ്രാനൊപ്പം എന്റെ വീട്ടിലേക്ക് സലിം മാലിക്, മൊഹ്‌സിന്‍ ഖാന്‍, അബ്ദുല്‍ ഖാദിര്‍ എന്നിവരും വന്നിരുന്നു. വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ട ശേഷമാണ് ഇമ്രാന്‍ ചരസും കൊക്കെയ്‌നും ഉപയോഗിക്കുന്നത് കണ്ടത്'- നവാസ് വെളിപ്പെടുത്തി. 

'അയാളെ എന്റെ മുന്നില്‍ കൊണ്ടു വന്ന് ഇത് ചോദിക്കു. അപ്പോള്‍ അയാള്‍ ഇക്കാര്യം നിഷേധിക്കുമോ എന്ന് നോക്കാം. ഞാന്‍ മാത്രമല്ല ഇമ്രാന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിന് മറ്റ് പലരും ലണ്ടിനില്‍ വച്ച് ദൃക്‌സാക്ഷികളായിരുന്നു'- നവാസ് പറഞ്ഞു. 

പാകിസ്ഥാന് വേണ്ടി 55 ടെസ്റ്റുകളിലും 45 ഏകദിനങ്ങളും കളിച്ച താരമാണ് നവാസ്. നവാസ് മാത്രമല്ല നേരത്തെയും ഇമ്രാന്‍ മയക്കുമരുന്നിന് അടിമയാണെന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇമ്രാന്റെ മുന്‍ ഭാര്യ രെഹം ഖാനും സമാന ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com