'ഐപിഎല്ലില്‍ ഇനി ധോനിക്ക് മികവ് കാണിക്കാനാവില്ല'; ചെന്നൈ നായകന്റെ നിലപാടിനെതിരെ കപില്‍ ദേവ്

ഐപിഎല്ലില്‍ മാത്രം തുടര്‍ന്ന് കളിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം എസ് ധോനിയുടെ നിക്കം ചോദ്യം ചെയ്ത്  കപില്‍ ദേവ്
'ഐപിഎല്ലില്‍ ഇനി ധോനിക്ക് മികവ് കാണിക്കാനാവില്ല'; ചെന്നൈ നായകന്റെ നിലപാടിനെതിരെ കപില്‍ ദേവ്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മാത്രം തുടര്‍ന്ന് കളിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം എസ് ധോനിയുടെ നിക്കം ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. ഐപിഎല്ലില്‍ മാത്രം കളിക്കാന്‍ തീരുമാനിച്ചാല്‍ ധോനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കില്ലെന്ന് കപില്‍ദേവ് പറഞ്ഞു. 

പ്രായത്തെ കുറിച്ച് പറയുന്നത് ശരിയല്ല. എന്നാല്‍ ധോനിയുടെ ഈ പ്രായത്തില്‍ എത്ര കൂടുതല്‍ കളിക്കുന്നുവോ അത്രയും അദ്ദേഹത്തിന്റെ ശരീരം കളിയോട് വഴങ്ങും. 10 മാസം കളിക്കാതെ ഇരുന്നു പിന്നെ പെട്ടെന്ന് ഐപിഎല്ലിന് വേണ്ടി കളിക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്ക് തന്നെ കാണാം. ക്രിസ് ഗെയ്‌ലിനെ പോലുള്ളവര്‍ക്ക് സംഭവിച്ചത് നോക്കാനും കപില്‍ ദേവ് പറഞ്ഞു. 

ധോനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങി പോവണം. ഡൊമസ്റ്റിക് ലിസ്റ്റ് എ മത്സരങ്ങളും ടി20യും കളിക്കണം. ഒരുപാട് നേട്ടങ്ങളിലേക്ക് എത്തിയ ഒരു കളിക്കാരന്റെ ഫോം മങ്ങുമ്പോള്‍ അത് ഗുരുതരമായി അയാളെ ബാധിക്കും. തിരികെ വരിക എന്നത് അയാള്‍ക്ക് മുന്‍പില്‍ വലിയ വെല്ലുവിളിയാലും. അതില്‍ നിന്ന് എങ്ങനെയാണ് ധോനി അതിജീവിച്ച് എത്തുന്നത് എന്ന് കാത്തിരുന്നു കാണാം എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. 

സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തില്‍ ടോസിനായി എത്തിയപ്പോഴാണ് ഐപിഎല്ലില്‍ തുടരുമെന്ന് ധോനി വ്യക്തമാക്കിയത്. ഇത് മഞ്ഞക്കുപ്പായത്തിലെ തന്റെ അവസാന മത്സരം അല്ലെന്നാണ് ധോനി പറഞ്ഞത്. സീസണില്‍ ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും മികവ് കാണിക്കാന്‍ ധോനിക്ക് സാധിക്കാതെ വന്നതോടെ താരം ഐപിഎല്ലില്‍ നിന്നും രാജി വെച്ചേക്കും എന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com