10 വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഹൈദരാബാദ്, പ്ലേഓഫ് ഉറപ്പിച്ചത് ബാംഗ്ലൂരിനേയും താഴേക്ക് ഇറക്കി 

നെറ്റ്‌റണ്‍റേറ്റിന്റെ മികവില്‍ ബാംഗ്ലൂരിനെ തള്ളി മൂന്നാം സ്ഥാനത്തേക്കും ഹൈദരാബാദ് എത്തി
10 വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഹൈദരാബാദ്, പ്ലേഓഫ് ഉറപ്പിച്ചത് ബാംഗ്ലൂരിനേയും താഴേക്ക് ഇറക്കി 

ഷാര്‍ജ: മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫീല്‍. നെറ്റ്‌റണ്‍റേറ്റിന്റെ മികവില്‍ ബാംഗ്ലൂരിനെ തള്ളി മൂന്നാം സ്ഥാനത്തേക്കും ഹൈദരാബാദ് എത്തി. 

നാളെ നടക്കുന്ന ആദ്യ പ്ലേഓഫില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ മുംബൈയും ഡല്‍ഹിയും ഏറ്റുമുട്ടും. വെള്ളിയാഴ്ചയാണ് ഹൈദരാബാദ്-ബാംഗ്ലൂര്‍ പോര്. 14 പോയിന്റ് തന്നെയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും എങ്കിലും ആര്‍സിബിയുടെ നെറ്റ്‌റണ്‍റേറ്റിനേക്കാള്‍ താഴെയാണ് കൊല്‍ക്കത്തയുടേത്. 

ജയം അനിവാര്യമായ മത്സരത്തില്‍ ടോസ് തുണച്ചതോടെ ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് മുംബൈയെ ആദ്യം മുതല്‍ വരിഞ്ഞു മുറുക്കി. എന്നാല്‍ അവസാന ഓവറുകളില്‍ 25 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ പൊള്ളാര്‍ഡിന്റെ കളി വന്നതോടെയാണ് മുംബൈ സ്‌കോര്‍ 150ന് അടുത്തേക്ക് എത്തിയത്. 

പ്ലേഓഫിലേക്ക് എത്താന്‍ 150 റണ്‍സ് മുന്‍പില്‍ വെച്ച് ഇറങ്ങിയ ഹൈദരാബാദിനെ വാര്‍ണറും സാഹയും ചേര്‍ന്ന് അനായാസം ജയത്തിലേക്ക് എത്തിച്ചു. വാര്‍ണര്‍ 58 പന്തില്‍ നിന്ന് 10 ഫോറും ഒരു സിക്‌സും പറത്തി 85 റണ്‍സുും, സാഹ 45 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി 58 റണ്‍സും നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com