റണ്‍ മെഷീന്‍ @32, ഇന്ത്യന്‍ നായകന് ജന്മദിനാശംസ നേര്‍ന്ന് ക്രിക്കറ്റ് ലോകം 

ഇന്ത്യന്‍ റണ്‍ മെഷീനിന്റെ മികച്ച ഇന്നിങ്‌സുകള്‍ ഓര്‍മയിലേക്ക് കൊണ്ടുവന്നും നേട്ടങ്ങള്‍ നിരത്തിയും താരത്തിന് ആശംസകള്‍ നേരികയാണ് ക്രിക്കറ്റ് ലോകം
റണ്‍ മെഷീന്‍ @32, ഇന്ത്യന്‍ നായകന് ജന്മദിനാശംസ നേര്‍ന്ന് ക്രിക്കറ്റ് ലോകം 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 32ാം ജന്മദിനം. ഇന്ത്യന്‍ റണ്‍ മെഷീനിന്റെ മികച്ച ഇന്നിങ്‌സുകള്‍ ഓര്‍മയിലേക്ക് കൊണ്ടുവന്നും നേട്ടങ്ങള്‍ നിരത്തിയും താരത്തിന് ആശംസകള്‍ നേരികയാണ് ക്രിക്കറ്റ് ലോകം. 

ടെസ്റ്റില്‍ 254 റണ്‍സ് സ്‌കോര്‍ ചെയ്ത കോഹ് ലിയുടെ ഇന്നിങ്‌സ് ആണ് ആരാധകര്‍ക്ക് മുന്‍പിലേക്ക് ബിസിസിഐ വെക്കുന്നത്. ജന്മദിനത്തിന്റെ തൊട്ടു തലേന്ന് ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. 

2008 ഓഗസ്റ്റിലാണ് കോഹ്‌ലി ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായി ഇറങ്ങിയത്. 248 ഏകദിനങ്ങള്‍ ഡല്‍ഹി താരം ഇന്ത്യക്ക് വേണ്ടി കളിച്ച് കഴിഞ്ഞു. വാരിക്കൂട്ടിയത് 11867 റണ്‍സ്. 86 ടെസ്റ്റുകളിലും കോഹ് ലി ഇതുവരെ ഇറങ്ങി. നേടിയത് 7240 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 254. ടി20 ക്രിക്കറ്റില്‍ 82 കളിയില്‍ നിന്ന് 2794 റണ്‍സ് ആണ് കോഹ്‌ലി ഇതുവരെ നേടിയത്. 

2011 ലോകകപ്പ് വിജയി. രാജ്യാന്തര ക്രിക്കറ്റില്‍ 21,901 റണ്‍സും 70 സെഞ്ചുറികളും. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങളിലേക്ക് നയിപ്പിച്ച ഇന്ത്യന്‍ നായകന്‍. ടി20യിലെ റണ്‍വേട്ടക്കാരന്‍...കോഹ് ലിക്ക് ജന്മദിനാശംസ നേര്‍ന്ന് ബിസിസിഐ നേട്ടങ്ങള്‍ നിരത്തുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com