47 റണ്‍സിന് ഓള്‍ഔട്ട്, 12 മണിക്കൂര്‍ ഇടവേളയില്‍ കളിക്കാനാവില്ലെന്ന് മിതാലി രാജ്‌

തങ്ങളടെ ആദ്യ മത്സരത്തിന് ശേഷം രണ്ടാമത്തെ മത്സരത്തിനായി ഒരുങ്ങാന്‍ 12 മണിക്കൂര്‍ മാത്രമാണ് ലഭിച്ചത് എന്ന് മിതാലി പറഞ്ഞു
47 റണ്‍സിന് ഓള്‍ഔട്ട്, 12 മണിക്കൂര്‍ ഇടവേളയില്‍ കളിക്കാനാവില്ലെന്ന് മിതാലി രാജ്‌

ദുബായ്: വനിതാ ടി20 ചലഞ്ചില്‍ 47 റണ്‍സിന് തന്റെ ടീം ഓള്‍ഔട്ട് ആയതിന് പിന്നാലെ വിശ്രമിക്കാന്‍ വേണ്ട സമയം ലഭിക്കാതിരുന്നതാണ് തിരിച്ചടിയായത് എന്ന് വെലോസിറ്റി ക്യാപ്റ്റന്‍ മിതാലി രാജ്. തങ്ങളടെ ആദ്യ മത്സരത്തിന് ശേഷം രണ്ടാമത്തെ മത്സരത്തിനായി ഒരുങ്ങാന്‍ 12 മണിക്കൂര്‍ മാത്രമാണ് ലഭിച്ചത് എന്ന് മിതാലി പറഞ്ഞു. 

കഴിഞ്ഞ രാത്രി കളിച്ചതിന് ശേഷം പിന്നത്തെ ദിവസം ഉച്ചയ്ക്ക് ശേഷം കളിക്കുക എന്നത് ടീം അംഗങ്ങളെ ബാധിച്ചു. മറ്റ് രണ്ട് ടീമുകള്‍ക്കും അവരുടെ മത്സരങ്ങള്‍ക്ക് മുന്‍പ് വിശ്രമിക്കാന്‍ ഒരു ദിവസം ലഭിച്ചു. 24 മണിക്കൂറിന് ഇടയില്‍ രണ്ട് മത്സരമാണ് വെലോസിറ്റി ദുബായിലും ഷാര്‍ജയിലുമായി കളിച്ചത്. ലീഗ് ഘട്ടത്തില്‍ ഇടവേള ഇല്ലാതെ കളിക്കേണ്ടി വന്നത് വെലോസിറ്റിക്ക് മാത്രമാണ്. 

ട്രെയില്‍ബ്ലെയേഴ്‌സ് 9 വിക്കറ്റിനാണ് കളിയില്‍ വെലോസിറ്റിയെ വീഴ്ത്തിയത്. 9 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ട്രെയില്‍ബ്ലെയ്‌സേഴ്‌സ് സ്പിന്നര്‍ സോഫി എക്കിള്‍സ്റ്റണ്‍ ആണ് വെലോസിറ്റിയെ തകര്‍ത്ത.് 15.1 ഓവറില്‍ 47 റണ്‍സിന് വെലോസിറ്റി ഓള്‍ ഔട്ടായി. 7.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ട്രെയില്‍ ബ്ലെയ്‌സേഴ്‌സ് ജയം പിടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com