ഡല്‍ഹിയെ എറിഞ്ഞിട്ട് ബോള്‍ട്ടും ബൂമ്രയും, മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ 

സീസണിന്റെ രണ്ടാം പകുതിയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ ബൗളിങ് കരുത്തിലൂടെ ആ പ്രവണതയ്ക്കും മുംബൈ അന്ത്യം കുറിച്ചു
ഡല്‍ഹിയെ എറിഞ്ഞിട്ട് ബോള്‍ട്ടും ബൂമ്രയും, മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ 

അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്മാര്‍ ഫൈനലില്‍. ബാറ്റ്‌സ്മാന്മാര്‍ അവരുടെ ജോലി ഭംഗിയാക്കിയതിന് പിന്നാലെ നാല് വിക്കറ്റ് പിഴുത് ബൂമ്രയും രണ്ട് വിക്കറ്റുമായി ബോള്‍ട്ടും നിറഞ്ഞതോടെ ആദ്യ ഫൈനല്‍ എന്ന സ്വപ്‌നം ഡല്‍ഹിയുടെ പക്കല്‍ നിന്ന് അകന്നു. 

മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് പിന്തുടര്‍ന്ന മൂംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 143 റണ്‍സ്. 46 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി 65 റണ്‍സ് നേടിയ സ്റ്റൊയ്‌നിസും, 33 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും മാത്രമാണ് ഡല്‍ഹി നിരയില്‍ പൊരുതാന്‍ തയ്യാറായത്. 

ക്വാളിഫയറിന്റെ സമ്മര്‍ദത്തിലേക്ക് ഡല്‍ഹി വീണപ്പോള്‍ അവരുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പൂദ്യത്തിനാണ് കൂടാരം കയറിയത്. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, രഹാനെ എന്നിവര്‍ക്ക് ബൂമ്രയ്ക്കും ബോള്‍ട്ടിനും മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല. ഡല്‍ഹി സ്‌കോര്‍ ബോര്‍ഡിലേക്ക് ഒരു റണ്‍സ് ചേര്‍ത്തപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ വീണു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നെങ്കിലും ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മുംബൈക്ക് വേണ്ടി തകര്‍ത്തു കളിച്ചു. സീസണിന്റെ രണ്ടാം പകുതിയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ ബൗളിങ് കരുത്തിലൂടെ ആ പ്രവണതയ്ക്കും മുംബൈ അന്ത്യം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com