'മനസില്‍ തോന്നുന്നത് പോലെയാണ് ചെയ്യുക, അങ്ങനെയുള്ള തോന്നലുകള്‍ ശരിയായ ദിശയിലേക്ക് നയിക്കും'

ഉള്ളില്‍ സഹജമായി ഉണ്ടാവുന്ന ചിന്തകളെ പിന്തുടരാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുക എന്ന് വിരാട് കോഹ്‌ലി
'മനസില്‍ തോന്നുന്നത് പോലെയാണ് ചെയ്യുക, അങ്ങനെയുള്ള തോന്നലുകള്‍ ശരിയായ ദിശയിലേക്ക് നയിക്കും'

അബുദാബി: ഉള്ളില്‍ സഹജമായി ഉണ്ടാവുന്ന ചിന്തകളെ പിന്തുടരാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുക എന്ന് വിരാട് കോഹ്‌ലി. അങ്ങനെ വരുന്ന തോന്നലുകള്‍ ശരിയായ ദിശയിലേക്കാവും നമ്മെ നയിക്കുക എന്നാണ് വിശ്വസിക്കുന്നതെന്നും ആര്‍സിബി നായകന്‍ പറഞ്ഞു. 

ഗ്രൗണ്ടില്‍ ഉരുത്തിരിയുന്ന വ്യത്യസ്ത സാഹചര്യങ്ങളോട് ഇണങ്ങാന്‍ സാധിക്കണം. പ്ലാന്‍ എ മുന്‍പില്‍ വെച്ചാവും പലപ്പോഴും നമ്മള്‍ ഒരുങ്ങുക. എന്നാല്‍ കളിയുടെ തുടക്കത്തില്‍ തന്നെ പ്ലാന്‍ ബി കയറി വരും. ഓരോ വ്യക്തിയും സ്വയം വിവേകത്തോടെ ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടണം. അത്തരം അനുഭവസമ്പത്ത് കളിക്കളത്തില്‍ പുറത്തെടുക്കാനും സാധിക്കണം. എവിടേക്കാണ് കളി പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന ബോധ്യമുണ്ടാവണം, കോഹ്‌ലി പറഞ്ഞു. 

ചില സമയങ്ങളില്‍ എതിരാളികള്‍ നമുക്ക് മുകളില്‍ ആധിപത്യം ഉറപ്പിച്ച് കളിക്കും. അത് അംഗീകരിച്ചുകൊണ്ട് വേണം നമ്മള്‍ മുന്‍പോട്ട് പോവാന്‍. ഐപിഎല്ലിലെ പ്ലേഓഫ് മത്സരങ്ങള്‍ വളരെ അധികം എക്‌സൈറ്റഡ് ആക്കുന്നതായും കോഹ് ലി പറഞ്ഞു. അവസാന നാലില്‍ ഇടംപിടിക്കാനായത് സന്തോഷിപ്പിക്കുന്നു. 

യോഗ്യത നേടുക എന്നതാണ് ഏത് ടീമും മുന്‍പില്‍ വെക്കുന്നത്. ആ കടമ്പ ഞങ്ങള്‍ കടന്നു. അടുത്ത ഏതാനും ആഴ്ച എന്താണ് ഞങ്ങള്‍ക്ക് മുന്‍പില്‍ വരാന്‍ പോവുന്നത് എന്ന ചിന്ത വിസ്മയിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ക്ക് ഈ നിലയിലേക്ക് എത്താനായില്ല. എന്നാല്‍ ഇത്തവണ ഞങ്ങള്‍ ഇവിടെ എത്തിയെന്നും കോഹ് ലി പറഞ്ഞു. 

എലിമിനേറ്ററില്‍ ഇന്ന് ഹൈദരാബാദിനെയാണ് ആര്‍സിബി നേരിടുക. ജയിക്കുന്ന ടീം ക്വാളിഫയര്‍ 2ല്‍ ക്വാളിഫയര്‍ ഒന്നില്‍ തോറ്റ ടീമിനെ നേരിടും. ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടത്തില്‍ 14 പോയിന്റ് വീതമായിരുന്നു ഹൈദരാബാദിനും ബാംഗ്ലൂരിനും. എന്നാല്‍ നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ ഹൈദരാബാദ് മൂന്നാം സ്ഥാനം പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com