മുംബൈ കളിച്ചത് 6 ഐപിഎല്‍ ഫൈനലുകള്‍, എതിര്‍ പാളയത്തില്‍ ധോനി ഇല്ലാതെ വരുന്നത് ആദ്യം 

ഇവിടെ എതിര്‍പാളയത്തില്‍ ധോനി ഇല്ലാത്ത ഒരു ടീമിനെ മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ നേരിടുന്നത് ആദ്യവും
മുംബൈ കളിച്ചത് 6 ഐപിഎല്‍ ഫൈനലുകള്‍, എതിര്‍ പാളയത്തില്‍ ധോനി ഇല്ലാതെ വരുന്നത് ആദ്യം 

ദുബായ്: ഏഴാം തവണ ഐപിഎല്‍ ഫൈനലില്‍ കടന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഇവിടെ എതിര്‍പാളയത്തില്‍ ധോനി ഇല്ലാത്ത ഒരു ടീമിനെ മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ നേരിടുന്നത് ആദ്യവും. 

2010,2013,2015,2017,2019 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ കടന്നത്. അതില്‍ അഞ്ച് വട്ടവും മുംബൈ ഫൈനലില്‍ കളിച്ചത് ചെന്നൈക്ക് എതിരെ. 2017ല്‍ പുനെക്കെതിരേയും. 2017ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിലക്കിയതിനെ തുടര്‍ന്ന് പുനെക്കൊപ്പമായിരുന്ന ധോനി. 

5 വട്ടം ഫൈനലില്‍ ചെന്നൈയും മുംബൈയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാല് വട്ടവും ജയം പിടിച്ചത് മുംബൈയാണ്. 2017ല്‍ മുംബൈ പുനെയെ തോല്‍പ്പിച്ചു. 2010ലാണ് മുംബൈയെ തോല്‍പ്പിച്ച് ചെന്നൈ കിരീടം നേടിയത്. ഐപിഎല്‍ ഫൈനലിലേക്ക് തുടരെ രണ്ടാം വട്ടം മുംബൈ എത്തുന്നതും ഇത് ആദ്യമായാണ്. 

ഫൈനലില്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡും മുംബൈക്ക് കിരീട പ്രതീക്ഷ നല്‍കുന്നു. ആറാം വട്ടമാണ് രോഹിത് ഐപിഎല്‍ ഫൈനലിന് ഇറങ്ങുന്നത്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് ഒപ്പമായിരുന്നു രോഹിത് ഐപിഎല്‍ ഫൈനല്‍ കളിച്ചത്. 2013, 2015, 2017, 2019 എന്നീ  വര്‍ഷങ്ങളിലാണ് പിന്നെ രോഹിത് ഫൈനല്‍ കളിച്ചത്. മുംബൈ ഇന്ത്യന്‍സ് നാല് ഐപിഎല്‍ കിരീടങ്ങള്‍ ഉയര്‍ത്തിയതും ആ നാല് വര്‍ഷങ്ങളിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com