കോലിയെയും ദേവ്ദത്തിനെയും തുടക്കത്തിലെ മടക്കി;  ബാംഗ്ലൂരുവിന് മോശം തുടക്കം

7 പന്തില്‍ നിന്ന് ആറ് റണ്‍സാണ് കോലി നേടിയത്.
കോലിയെയും ദേവ്ദത്തിനെയും തുടക്കത്തിലെ മടക്കി;  ബാംഗ്ലൂരുവിന് മോശം തുടക്കം

അബുദാബി:  ഐപിഎല്ലില്‍ ബാഗ്ലൂരിന് മോശം തുടക്കം. തുടക്കത്തില്‍ തന്നെ കോലിയെയും ദേവ്ദത്ത് പടിക്കലിനെയും ഹോല്‍ഡര്‍ കൂടാരത്തിലെത്തിച്ചു. 9 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 43 എന്ന നിലയിലാണ്. 7 പന്തില്‍ നിന്ന് ആറ് റണ്‍സാണ് കോലി നേടിയത്. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ചും ഡിവില്ല്യേഴ്‌സുമാണ് ക്രീസില്‍. 

സണ്‍റൈസേഴ്സില്‍ പരിക്കേറ്റ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പുതുമുഖതാരം ശ്രീവത്സ് ഗോസ്വാമി കളിക്കും. ബാംഗ്ലൂരില്‍ നാല് മാറ്റങ്ങളാണുള്ളത്. ആരോണ്‍ ഫിഞ്ച്, മോയിന്‍ അലി, ആദം സാമ്പ, നവ്ദീപ് സൈനി എന്നിവര്‍ ടീമില്‍ തിരിച്ചെത്തി

പ്രാഥമികഘട്ട മത്സരങ്ങളില്‍ ഇരുടീമുകളും ഒരേ പോയന്റാണ് നേടിയത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് പട്ടികയില്‍ മൂന്നാമതും ബാംഗ്ലൂര്‍ നാലാമതുമാണ്. ഇന്ന് ജയിക്കുന്ന ടീം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. 

പ്രാഥമിക മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണ ബാംഗ്ലൂരും ഹൈദരാബാദും വിജയം സ്വന്തമാക്കി. ഇതുവരെ 16 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 9 കളികളില്‍ സണ്‍റൈസേഴ്സ് വിജയിച്ചു. ബാംഗ്ലൂരിന് 7 വിജയങ്ങളാണുള്ളത്. 

ദേവദത്ത് പടിക്കല്‍, ഫിഞ്ച്, കോലി, ഡിവില്ലിയേഴ്സ്, ക്രിസ് മോറിസ് തുടങ്ങിയവര്‍ അണിനിരക്കുന്ന ബാംഗ്ലൂരിന്റെ ബാറ്റിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ചാഹല്‍ നയിക്കുന്ന ബൗളിങ് നിരയും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. 

ജോണി ബെയര്‍സ്റ്റോയെ ഒഴിവാക്കി പകരം വൃദ്ധിമാന്‍ സാഹയെ ഓപ്പണറായി ഇറക്കിയതോടെ സണ്‍റൈസേഴ്സിന്റെ തലവര തെളിഞ്ഞു. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പത്തുവിക്കറ്റിന് തകര്‍ത്താണ് സണ്‍റൈസേഴ്സിന്റെ വരവ്. വാര്‍ണര്‍, സാഹ, മനീഷ്, വില്യംസണ്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ബാറ്റിങ് നിരയും സന്ദീപ് ശര്‍മ, ഹോല്‍ഡര്‍, റാഷിദ് ഖാന്‍ എന്നിവരങ്ങുന്ന ബൗളിങ് നിരയും സുശക്തമാണ്. 

സണ്‍റൈസേഴ്സ് ഒരു തവണമ കിരീടം നേടിയപ്പോള്‍ ബാംഗ്ലൂരിന് ഇത് വരെ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. അത് നികത്താനാണ് കോലിയും സംഘവും ഇന്ന് കളിക്കാനിറങ്ങുന്നത്. പ്ലേഓഫില്‍ ഇരുടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com