കോഹ്‌ലിയെ സ്ലെഡ്ജ് ചെയ്യരുത്, ഇന്ത്യന്‍ ടീമിനെ അത് ഉണര്‍ത്തും; ഓസീസിന് മുന്നറിയിപ്പുമായി സ്റ്റീവ് വോ 

ഗ്രൗണ്ടില്‍ കോഹ് ലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുത് എന്നാണ് വോ ഓസീസ് താരങ്ങളെ ഓര്‍മിപ്പിക്കുന്നത്
കോഹ്‌ലിയെ സ്ലെഡ്ജ് ചെയ്യരുത്, ഇന്ത്യന്‍ ടീമിനെ അത് ഉണര്‍ത്തും; ഓസീസിന് മുന്നറിയിപ്പുമായി സ്റ്റീവ് വോ 

മെല്‍ബണ്‍: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം മുന്‍പില്‍ നില്‍ക്കെ ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ നായകന്‍ സ്റ്റീവ് വോ. ഗ്രൗണ്ടില്‍ കോഹ് ലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുത് എന്നാണ് വോ ഓസീസ് താരങ്ങളെ ഓര്‍മിപ്പിക്കുന്നത്. 

സ്ലെഡ്ജ് ചെയ്യുന്നത് കോഹ്‌ലിക്ക് മാത്രമല്ല, കോഹ് ലിയുടെ ടീമിന് തന്നെ അത് കൂടുതല്‍ പ്രചോദനം നല്‍കും. സ്ലെഡ്ജിങ് കോഹ്‌ലിക്ക് ഒരു വിഷയമേ ആയിരിക്കില്ല. മികച്ച കളിക്കാരെ സ്ലെഡ്ജിങ് ബാധിക്കില്ല. അങ്ങനെയുള്ള കളിക്കാരെ വെറുതെ വിടുകയാണ് നിങ്ങള്‍ ചെയ്യേണ്ടത് എന്നും വോ പറഞ്ഞു. 

'കൂടൂതല്‍ പ്രചോദനം ലഭിച്ചാല്‍ അത് കൂടുതല്‍ ആഴത്തില്‍ പോവാന്‍ അവരെ പ്രേരിപ്പിക്കുകയും കൂടുതല്‍ റണ്‍സ് കണ്ടെത്തുകയും ചെയ്യും. അതുകൊണ്ട് അവരോട് കൂടുതല്‍ സംസാരിക്കാതെ ഇരിക്കുകയാണ് നല്ലത്. ലോകോത്തര താരമാണ് കോഹ് ലി. ഓസ്‌ട്രേലിയന്‍ പരമ്പരയിലെ മികച്ച ബാറ്റ്‌സ്മാനായി മാറാനാവും കോഹ് ലിയുടെ ശ്രമം. കഴിഞ്ഞ തവണ സ്മിത്തും കോഹ് ലിയും നേര്‍ക്കുനേര്‍ വന്നത് ഇന്ത്യയില്‍ വെച്ചാണ്. അന്ന് സ്മിത്ത് മൂന്ന് സെഞ്ചുറി നേടി. കോഹ് ലിക്ക് അധികം നേടാനും കഴിഞ്ഞിരുന്നില്ല.'

അന്ന് സ്മിത്തിന് പിന്നില്‍ പോയത് കോഹ് ലിയുടെ മനസിലുണ്ടാവും. അതുകൊണ്ട് ഇത്തവണ കൂടുതല്‍ റണ്‍സ് കണ്ടെത്തുക തന്നെയാവും കോഹ് ലിയുടെ ലക്ഷ്യം. അത് സംഭവിച്ചാല്‍ പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് വലിയ സാധ്യതയുണ്ടെന്നും വോണ്‍ പറഞ്ഞു.  കഴിഞ്ഞ തവണ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ എത്തിയപ്പോള്‍ ഗ്രൗണ്ടില്‍ സ്ലെഡ്ജിങ്ങുമായി ഓസീസ് താരങ്ങള്‍ നിരന്നിരുന്നു. അന്ന് ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയവും ആയിട്ടാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com