എല്ലാവരും സംഭാവന നല്‍കി, പക്ഷേ കിരീടം തൊടാന്‍ അത് പോരായിരുന്നു: കോഹ്‌ലി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പുറത്തായിന് പിന്നാലെയാണ് കോഹ്‌ലിയുടെ വാക്കുകള്‍
എല്ലാവരും സംഭാവന നല്‍കി, പക്ഷേ കിരീടം തൊടാന്‍ അത് പോരായിരുന്നു: കോഹ്‌ലി

അബുദാബി: എല്ലാവരും അവരവരുടേതായ സംഭാവന നല്‍കി. എന്നാല്‍ കിരീടത്തിലേക്ക് എത്താന്‍ അത് പ്രാപ്തമായിരുന്നില്ല എന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പുറത്തായിന് പിന്നാലെയാണ് കോഹ്‌ലിയുടെ വാക്കുകള്‍. 

ഏതാനും കളിക്കാര്‍ മുന്‍പോട്ട് വന്നു. ദേവ്ദത്ത് പടിക്കല്‍ അവരില്‍ ഒരാളാണ്. 400ന് മുകളില്‍ റണ്‍സ് കണ്ടെത്തുക എന്ന് പറഞ്ഞാല്‍ എളുപ്പമല്ല. ക്ലാസും, കൃത്യതയും നിറഞ്ഞതായിരുന്നു പടിക്കലിന്റെ പ്രകടനം. പടിക്കലിന്റെ കാര്യത്തില്‍ ഒരുപാട് സന്തോഷമുണ്ട്. മുഹമ്മദ് സിറാജും നന്നായി തിരിച്ചു വന്നു. എന്നത്തേയും പോലെ ചഹലും, ഡിവില്ലിയേഴ്‌സും ഉറച്ചു നിന്നു. മറ്റുള്ളവരും സംഭാവനകള്‍ നല്‍കി. എന്നാല്‍ അത് പോരായിരുന്നു, കോഹ് ലി പറഞ്ഞു. 

2.4 ഓവറില്‍ ജയിക്കാന്‍ 28 റണ്‍സ് ഹൈദരാബാദിന് വേണ്ടപ്പോള്‍ വില്യംസണിനെ പുറത്താക്കാനുള്ള അവസരം പടിക്കല്‍ നഷ്ടപ്പെടുത്തിയിരുന്നു. അവിടെ വില്യംസണിനെ പുറത്താക്കിയിരുന്നു എങ്കില്‍ കളിയുടെ ഗതി മാറിയാനെ എന്നും കോഹ് ലി പറഞ്ഞു. 

സ്‌കോര്‍ ബോര്‍ഡില്‍ വേണ്ട ടോട്ടല്‍ കണ്ടെത്തല്‍ ഞങ്ങള്‍ക്കായില്ല. ആദ്യ പകുതിയില്‍ എല്ലാ അര്‍ഥത്തിലും അവര്‍ ഞങ്ങളെ സമ്മര്‍ദത്തിലാക്കി. ഹൈദരാബാദിന് മേല്‍ കളിയില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ക്ക് മേല്‍ക്കൈ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് മൂന്ന് കളികളിലായി നല്ല ഷോട്ടുകള്‍ കളിച്ചിട്ടും നേരെ ഫീല്‍ഡര്‍മാരുടെ കൈകളിലേക്കാണ് വന്ന് വീണിരുന്നത്. അതുകൊണ്ട് തന്നെ വിചിത്രമായിരുന്നു തങ്ങള്‍ക്ക് കഴിഞ്ഞ മത്സരങ്ങള്‍...

മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ എന്നത് ഈ വര്‍ഷത്തെ ഐപിഎല്‍ കൂടുതല്‍ മത്സരാവേശമുള്ളതാക്കി. ഹോം, എവേ വേദികള്‍ ഇല്ലാത്തത് ഓരോ ടീമിനും തുല്യ സാധ്യത നല്‍കി. ഐപിഎല്ലിലെ ടീമുകളുടെ കരുത്താണ് ഇവിടെ കാണുന്നത്. ഫേവറിറ്റുകള്‍ എന്ന് ഒരു ടീമിനേയും ഉറപ്പിച്ച് പറയാനാവില്ല എന്നും കോഹ്‌ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com