തന്റെ നിലവാരത്തിലേക്ക് ഉയരാന്‍ കോഹ്‌ലിക്ക് കഴിഞ്ഞില്ല, ആര്‍സിബിക്ക് തിരിച്ചടിയായ കാരണം ചൂണ്ടി ഗാവസ്‌കര്‍ 

ആര്‍സിബിക്ക് മുന്‍പോട്ട് പോവാന്‍ സാധിക്കാതിരുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണെന്നും ഗാവസ്‌കര്‍ പറഞ്ഞു
തന്റെ നിലവാരത്തിലേക്ക് ഉയരാന്‍ കോഹ്‌ലിക്ക് കഴിഞ്ഞില്ല, ആര്‍സിബിക്ക് തിരിച്ചടിയായ കാരണം ചൂണ്ടി ഗാവസ്‌കര്‍ 

ദുബായ്: തന്റെ നിലവാരത്തിലേക്ക് ഈ സീസണില്‍ കോഹ് ലിക്ക് എത്താന്‍ സാധിച്ചില്ലെന്ന് സുനില്‍ ഗാവസ്‌കര്‍. ആര്‍സിബിക്ക് മുന്‍പോട്ട് പോവാന്‍ സാധിക്കാതിരുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

ഡിവില്ലിയേഴ്‌സിനൊപ്പം കോഹ്‌ലി വലിയ സ്‌കോറുകള്‍ കണ്ടെത്തുമ്പോള്‍ സ്വാഭാവികമായും ആര്‍സിബിയുടെ സ്‌കോര്‍ ഉയരുമായിരുന്നു. ബൗളിങ്ങായിരുന്നു എന്നും അവരുടെ തലവേദന. ഇത്തവണ അവര്‍ക്ക് ടി20യില്‍ മികവ് കാണിക്കുന്ന ആരോണ്‍ ഫിഞ്ചിനെ ലഭിച്ചു. യുവതാരം ദേവ്ദത്ത് പടിക്കല്‍ ടീമിലുണ്ടായി. പിന്നെ കോഹ് ലിയും ഡിവില്ലിയേഴ്‌സും...ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 

ഫിനിഷറുടെ സ്ഥാനത്ത് ബാംഗ്ലൂര്‍ ശിവം ദുബെയ്ക്കുള്ള പിന്തുണ തുടരുകയോ, അഞ്ചാം സ്ഥാനത്ത് മറ്റൊരു താരത്തെ കണ്ടെത്തുകയോ വേണം. ഇവിടെ സുന്ദറിന് സ്ഥാനക്കയറ്റം നല്‍കുകയും ദുബെയെ താഴേക്ക് ഇറക്കുകയും ചെയ്യുന്നുണ്ട്. ദുബെയ്ക്ക് ഫിനിഷറുടെ റോള്‍ നല്‍കിയാല്‍ കൂറ്റന്‍ ഷോട്ടുകള്‍ പായിച്ച് കളിക്കാന്‍ ദുബെയ്ക്ക് കഴിയും. എന്നാലിപ്പോള്‍ ആശയ കുഴപ്പത്തിലാണ് ദുബെ നില്‍ക്കുന്നത്. 

അഞ്ചാം സ്ഥാനത്ത് ഉറച്ചൊരു താരത്തെ ലഭിച്ചാല്‍ അത് കോഹ് ലിക്കും ഡിവില്ലിയേഴ്‌സിനും മേലുള്ള സമ്മര്‍ദം കുറയ്ക്കുമെന്നും ഗാവസ്‌കര്‍ പറഞ്ഞു. 2016ന് ശേഷം ആദ്യമായി പ്ലേഓഫില്‍ കടന്നതായിരുന്നു ബാംഗ്ലൂര്‍. എന്നാല്‍ സീസണിലെ തുടക്കത്തില്‍ കാണിച്ച മികവ് അവസാനത്തേക്ക് എത്തിയപ്പോള്‍ പുറത്തെടുക്കാന്‍ ബാംഗ്ലൂരിന് കഴിയാതെ വന്നതാണ് വിനയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com