ബാറ്റില്‍ കൊണ്ടില്ലെന്ന് ഉറപ്പായിട്ടും ഔട്ട് വിളിച്ച് തേര്‍ഡ് അമ്പയര്‍; വാര്‍ണറുടെ പുറത്താവലിനെ ചൊല്ലി വിവാദം 

ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചെങ്കിലും കോഹ്‌ലി ഡിആര്‍എസിന് അപ്പീല്‍ നല്‍കിയതോടെ തേര്‍ഡ് അമ്പയറിന്റെ കൈകളിലേക്ക് എത്തി
ബാറ്റില്‍ കൊണ്ടില്ലെന്ന് ഉറപ്പായിട്ടും ഔട്ട് വിളിച്ച് തേര്‍ഡ് അമ്പയര്‍; വാര്‍ണറുടെ പുറത്താവലിനെ ചൊല്ലി വിവാദം 

അബുദാബി: എലിമിനേറ്ററില്‍ ഡേവിഡ് വാര്‍ണറെ ഔട്ട് വിധിച്ച തേര്‍ഡ് അമ്പയറുടെ തീരുമാനം വിവാദത്തില്‍. റിപ്ലേകളില്‍ പന്ത് ഗ്ലൗസിലാണ് കൊണ്ടത് എന്ന് വ്യക്തമായിട്ടും ഔട്ട് വിധിച്ചതിന് എതിരെ മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തുന്നു. 

ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചെങ്കിലും കോഹ്‌ലി ഡിആര്‍എസിന് അപ്പീല്‍ നല്‍കിയതോടെ തേര്‍ഡ് അമ്പയറിന്റെ കൈകളിലേക്ക് എത്തി. എന്നാല്‍ എല്ലാ ആംഗിളില്‍ നിന്നും, സാങ്കേതിക വിദ്യ ഉപയോഗിച്ച് നോക്കിയും ഔട്ട് ആണ് തേര്‍ഡ് അമ്പയര്‍ വിധിച്ചത്. 

ഔട്ട് വിധിക്കാന്‍ അവിടെ വേണ്ടത്ര തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്ന് ഈ സമയം കമന്ററി ബോക്‌സിലുണ്ടായിരുന്ന സ്‌കോട്ട് സ്‌റ്റൈറിസ് പറഞ്ഞു. ഇവിടെ പ്രതികരിക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന് സ്റ്റൈറിസ് ട്വിറ്ററിലും കുറിച്ചു. സൈമണ്‍ ഡൗളും തേര്‍ഡ് അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച് എത്തി. 

നിര്‍ഭാഗ്യം കൊണ്ട് വാര്‍ണറുടെ വിക്കറ്റ് നഷ്ടമായെങ്കിലും വില്യംസണ്‍ പിടിച്ചു നിന്നതോടെ ഹൈദരാബാദ് വലിയ അപകടങ്ങളില്ലാതെ ജയിച്ചു കയറി. ബാംഗ്ലൂര്‍ മുന്‍പില്‍ വെച്ച 132 റണ്‍സ് വിജയ ലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കെ ഹൈദരാബാദ് മറികടന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com