ഫൈനല്‍ ഉറപ്പിക്കാന്‍ ഡല്‍ഹിയും ഹൈദരാബാദും; മുന്‍തൂക്കം വാര്‍ണര്‍ക്കും കൂട്ടര്‍ക്കും 

എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് വരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ് കൂടുതല്‍ സാധ്യത
ഫൈനല്‍ ഉറപ്പിക്കാന്‍ ഡല്‍ഹിയും ഹൈദരാബാദും; മുന്‍തൂക്കം വാര്‍ണര്‍ക്കും കൂട്ടര്‍ക്കും 

അബുദാബി: ഫൈനലിലേക്ക് ടിക്കറ്റ് തേടി ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഇറങ്ങും. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് വരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ് കൂടുതല്‍ സാധ്യത. 

ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്വാളിഫയര്‍ രണ്ടിലേക്ക് വീണ്ടും ഫൈനല്‍ സ്വപ്‌നം കണ്ട് എത്തുന്നത്. തങ്ങളുടെ ആദ്യ 9 കളിയില്‍ നിന്ന് 7 ജയമാണ് ഡല്‍ഹി നേടിയത്. എന്നാല്‍ പിന്നാലെ തുടരെ നാല് കളിയില്‍ തോറ്റു. എങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം പിടിച്ചാണ് പ്ലേഓഫിലേക്ക് ഡല്‍ഹി കടന്നത്.

ഹൈദരാബാദ് ആവട്ടെ തങ്ങളുടെ ആദ്യ 9 കളിയില്‍ നിന്ന് നേടിയത് മൂന്ന് ജയവും. എന്നാല്‍ കാര്യങ്ങളെ കീഴ്‌മേല്‍ മറിച്ച് വാര്‍ണറും സംഘവും പ്ലേഓഫിലെത്തി. തുടരെ നാല് ജയമാണ് ഹൈദരാബാദ് നേടിയത്. മാത്രമല്ല, ലീഗ് ഘട്ടത്തില്‍ രണ്ട് വട്ടവും ഡല്‍ഹിയെ ഹൈദരാബാദ് തോല്‍പ്പിച്ചിരുന്നു. 

ഡല്‍ഹി നിരയില്‍ സ്റ്റൊയ്‌നിസ്, ധവാന്‍ എന്നിവരൊഴികെ മറ്റാരും പ്രതീക്ഷ വയ്ക്കാവുന്ന വിധം ബാറ്റ് ചെയ്യുന്നില്ല. ഓപ്പണിങ്ങില്‍ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയാവും ഡല്‍ഹി ക്യാപിറ്റല്‍സ് എത്തുക. 13 കളിയില്‍ നിന്ന് 228 റണ്‍സ് മാത്രമാണ് പൃഥ്വി ഷാ നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 136.52. കഴിഞ്ഞ 8 കളിയില്‍ നിന്ന് പൃഥ്വിയുടെ ഉയര്‍ന്ന സ്‌കോര്‍ 19 ആണ്. മൂന്ന് വട്ടം പൂജ്യത്തിന് പൃഥ്വി പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com