ഓസീസ് പര്യടനത്തില്‍ കോഹ്‌ലിയെ നഷ്ടമായേക്കും; കളിക്കുക ആദ്യ രണ്ട് ടെസ്റ്റ് മാത്രമെന്ന് സൂചന

ജനുവരിയിലാണ് അനുഷ്‌കയും കോഹ് ലിയും തങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്നത്. ഇതിനാല്‍ അവസാന രണ്ട് ടെസ്റ്റും കോഹ്‌ലി കളിച്ചേക്കില്ല
ഓസീസ് പര്യടനത്തില്‍ കോഹ്‌ലിയെ നഷ്ടമായേക്കും; കളിക്കുക ആദ്യ രണ്ട് ടെസ്റ്റ് മാത്രമെന്ന് സൂചന

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കോഹ് ലി കളിക്കുക ആദ്യ രണ്ട് ടെസ്റ്റില്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. ജനുവരിയിലാണ് അനുഷ്‌കയും കോഹ് ലിയും തങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്നത്. ഇതിനാല്‍ അവസാന രണ്ട് ടെസ്റ്റും കോഹ്‌ലി കളിച്ചേക്കില്ല. 

എന്നാല്‍ ഇത് സംബന്ധിച്ച് ബിസിസിഐയെ കോഹ്‌ലി അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. കുടുംബത്തിനാണ് ബിസിസിഐ പ്രഥമ പരിഗണന നല്‍കുന്നത്. പെറ്റേണിറ്റി ബ്രേക്ക് എടുക്കാന്‍ കോഹ്‌ലി തീരുമാനിച്ചാല്‍ അവസാന രണ്ട് ടെസ്റ്റ് കളിക്കാന്‍ നായകന്‍ ഉണ്ടാവില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഡ്‌ലെയ്ഡിലെ ടെസ്റ്റ് രാത്രിയും പകലുമായി നടക്കും. ഡിസംബര്‍ 26നാണ് മെല്‍ബണ്‍ ടെസ്റ്റ്. ജനുവരി ഏഴിന് സിഡ്‌നിയിലും, ജനുവരി 15ന് ബ്രിസ്‌ബെയ്‌നിലുമാണ് അവസാന രണ്ട് ടെസ്റ്റുകള്‍. 

സാധാരണ നിലയില്‍ കുഞ്ഞ് ജനിക്കുന്നതിന്റെ ഭാഗമായി ഇടവേള എടുത്താല്‍ ഒരു ടെസ്റ്റ് കഴിഞ്ഞതിന് ശേഷം തിരികെ എത്താം. എന്നാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ എന്ന നിയമം ബാധകമായാല്‍ നാട്ടില്‍ പോയി തിരിച്ചെത്തുക എന്നത് ബുദ്ധിമുട്ടാവുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

നിലവില്‍ രോഹിത് ശര്‍മയ്ക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാനാവും എന്ന സൂചനകളാണ് വരുന്നത്. കോഹ് ലി നാട്ടിലേക്ക് മടങ്ങിയാലും അത് ടെസ്റ്റില്‍ ടീമിനെ വലിയ നിലയില്‍ ബാധിക്കില്ല. നവംബര്‍ 11നാണ് ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കുക. രോഹിത്തും ഇന്ത്യന്‍ സംഘത്തിലുണ്ടാവും എന്നാണ് പുറത്തു വരുന്ന സൂചനകള്‍. എന്നാല്‍ ഏകദിന പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചേക്കും. നവംബര്‍ 27നാണ് ആദ്യ ഏകദിനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com