സിംബാബ്‌വെക്കെതിരെ പന്തില്‍ ഉമിനീര് പുരട്ടി വഹാബ് റിയാസ്; അമ്പയര്‍മാരുടെ താക്കീത് 

സിംബാബ്വെ ഇന്നിങ്‌സിന്റെ 11ാം ഓവറിലാണ് സംഭവം. തന്റെ രണ്ടാം ഓവര്‍ എറിയാനാണ് വഹാബ് എത്തിയത്
സിംബാബ്‌വെക്കെതിരെ പന്തില്‍ ഉമിനീര് പുരട്ടി വഹാബ് റിയാസ്; അമ്പയര്‍മാരുടെ താക്കീത് 

ലാഹോര്‍: സിംബാബ്വെക്കെതിരായ ആദ്യ ടി20ക്ക് ഇടയില്‍ പന്തില്‍ ഉമിനീര് പുരട്ടി പാക് പേസര്‍ വഹാബ് റിയാസ്. ഇതിന്റെ പേരില്‍ റിയാസിനെ അമ്പയര്‍ താക്കീത് ചെയ്തു. 

സിംബാബ്വെ ഇന്നിങ്‌സിന്റെ 11ാം ഓവറിലാണ് സംഭവം. തന്റെ രണ്ടാം ഓവര്‍ എറിയാനാണ് വഹാബ് എത്തിയത്. എന്നാല്‍ അബദ്ധത്തില്‍ വഹാബ് പന്തില്‍ ഉമിനീര് പുരട്ടി. അമ്പയര്‍മാരായ അലീം ദാറും യാഖൂബിന്റേയും കണ്ണിലേക്ക് ഇത് എത്തി. 

കളി നിര്‍ത്തുകയും വഹാബിന് അമ്പയര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വഹാബിനോട് പന്ത് താഴെ ഇടാന്‍ അമ്പയര്‍മാര്‍ ആവശ്യപ്പെട്ടു. പിന്നാലെ റിസര്‍വ് അമ്പയര്‍ സാനിറ്ററി വൈപ്പ്‌സ് ഉപയോഗിച്ച് പന്ത് വൃത്തിയാക്കി. 

മൂന്ന് വട്ടമാണ് അമ്പയര്‍മാര്‍ ഫീല്‍ഡിങ് ടീമിന് മുന്നറിയിപ്പ് നല്‍കുക. നാലാം വട്ടവും പിഴവ് ആവര്‍ത്തിച്ചാല്‍ എതിര്‍ ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി നല്‍കും. എന്നാല്‍ ബയോ ബബിളില്‍ നടക്കുന്ന കളികളില്‍ ഉമിനീര് പുരട്ടുന്നതിലുള്ള വിലക്ക് പിന്‍വലിക്കണം എന്ന് പാക് മുന്‍ നായകന്‍ റമീസ് രാജ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com