കത്തിക്കയറി ഡല്‍ഹി ബാറ്റിങ് നിര; കൈകള്‍ ചോര്‍ന്ന് ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍; സണ്‍റൈസേഴ്‌സിന് ഫൈനലില്‍ എത്താന്‍ 190 റണ്‍സ്

കത്തിക്കയറി ഡല്‍ഹി ബാറ്റിങ് നിര; കൈകള്‍ ചോര്‍ന്ന് ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍; സണ്‍റൈസേഴ്‌സിന് ഫൈനലില്‍ എത്താന്‍ 190 റണ്‍സ്
കത്തിക്കയറി ഡല്‍ഹി ബാറ്റിങ് നിര; കൈകള്‍ ചോര്‍ന്ന് ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍; സണ്‍റൈസേഴ്‌സിന് ഫൈനലില്‍ എത്താന്‍ 190 റണ്‍സ്

അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കി ഫൈനലിലേക്ക് മുന്നേറാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടത് 190 റണ്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് അടിച്ചെടുത്തു. 

അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഹെറ്റ്‌മെയര്‍ എന്നിവരുടെ ബാറ്റിങാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

മാര്‍ക്കസ് സ്റ്റോയിനിസിനെ ഓപണറാക്കി ഇറക്കി ഡല്‍ഹി ക്യാപിറ്റല്‍സ് നടപ്പാക്കിയ തന്ത്രം ഫലം കണ്ടു. തുടക്കം മുതല്‍ സ്റ്റോയിനിസ്- ധവാന്‍ സഖ്യം കത്തിക്കയറി. ഒപ്പം ഹൈദരാബാദ് ഫീല്‍ഡര്‍മാരുടെ കൈകള്‍ തുടര്‍ച്ചയായി ചോര്‍ന്നതും ഡല്‍ഹിക്ക് തുണയായി. സുഖമായി കൈയിലൊതുക്കാമായിരുന്ന മൂന്ന് ക്യാച്ചുകളാണ് ഹൈദരാബാദ് താരങ്ങള്‍ താഴെയിട്ടത്. ഡല്‍ഹി സ്‌കോര്‍ 200 കടക്കാന്‍ അനുവദിച്ചില്ലെന്ന ആശ്വാസമായിരുന്നു ഹൈദരാബാദിന്. അവസാന ഓവര്‍ എറിഞ്ഞ ടി നടരാജന്‍ ആറ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 

50 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം ധവാന്‍ 78 റണ്‍സെടുത്തു. നാല് ഫോറും ഒരു സിക്‌സും സഹിതം 22 പന്തില്‍ 42 റണ്‍സെടുത്ത് ഹെറ്റ്‌മെയര്‍ പുറത്താകാതെ നിന്നു. സ്റ്റോയിനിസ് 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 21 റണ്‍സും എടുത്തു. 

ഹൈദരാബാദിനായി നദീം, റാഷിദ് ഖാന്‍, ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഹോള്‍ഡര്‍ നാലോവറില്‍ 50 റണ്‍സും നദീം 48 റണ്‍സും വഴങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com