ഔട്ട്! ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് ബാറ്റ്‌സ്മാന്‍ പുറത്ത്; അപൂര്‍വം (വീഡിയോ)

ഔട്ട്! ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് ബാറ്റ്‌സ്മാന്‍ പുറത്ത്; അപൂര്‍വം 
ഔട്ട്! ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് ബാറ്റ്‌സ്മാന്‍ പുറത്ത്; അപൂര്‍വം (വീഡിയോ)

വെല്ലിങ്ടന്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അപൂര്‍വ ഔട്ടിന് ഇരയായി ന്യൂസിലന്‍ഡ് താരം ടോം ബ്ലന്‍ഡല്‍. സെഞ്ച്വറി നേടി ടീമിന്റെ നെടുംതൂണായി കളിക്കുന്നതിനിടെയാണ് താരത്തിന്റെ നാടകീയ പുറത്താകല്‍. കഴിഞ്ഞ ദിവസം നടന്ന ന്യൂസിലന്‍ഡില്‍ അരങ്ങേറിയ പ്രാദേശിക മത്സരത്തിനിടെയാണ് ഈ പുറത്താക്കല്‍. 

പ്ലങ്കറ്റ് ഷീല്‍ഡ് പ്രാദേശിക മത്സരത്തില്‍ വെല്ലിങ്ടന്‍ പ്രൊവിന്‍സ്- ഒട്ടാഗോ പോരാട്ടത്തിനിടെയാണ് സംഭവം. ഫീല്‍ഡിങ് തടസപ്പെടുത്തിയെന്ന കാരണത്തിനാണ് ബ്ലന്‍ഡലിന്റെ അപൂര്‍വ പുറത്താകല്‍. ഇതോടെ ഇത്തരത്തില്‍ പുറത്താകുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന പേരും ബ്ലന്‍ഡല്‍ സമ്പാദിച്ചു. 101 റണ്‍സെടുത്ത് നില്‍ക്കേയായിരുന്നു താരത്തിന്റെ മടക്കം. 

ബൗളര്‍ എറിഞ്ഞ പന്ത് പ്രതിരോധിച്ച ശേഷം ബ്ലന്‍ഡല്‍ ഈ പന്ത് സ്റ്റംപിലേക്ക് പോകുന്നത് കണ്ടതോടെ ആദ്യം കാലുപയോഗിച്ചും പിന്നീട് കൈകൊണ്ടും തട്ടി മാറ്റി. ഇതോടെ ഒട്ടാഗോ താരങ്ങള്‍ ഒന്നടങ്കം വിക്കറ്റിനായി അപ്പീല്‍ ചെയ്തു. ഇതിന് പിന്നാലെയാണ് അമ്പയര്‍ അപൂര്‍വ ഔട്ട്  വിധിക്കാനായി ചൂണ്ടുവിരല്‍ ഉയര്‍ത്തിയത്. 

ഇതിന് മുന്‍പ് 65 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ന്യൂസിലന്‍ഡ് പ്രാദേശിക പോരാട്ടത്തില്‍ ഇത്തരമൊരു പുറത്താകല്‍ നടന്നത്. 1954-55 സീസണില്‍ നടന്ന മത്സരത്തില്‍ ജോണ്‍ ഹെയ്‌സ് എന്ന ബാറ്റ്‌സ്മാനാണ് ഇത്തരത്തില്‍ ഔട്ടായത്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാകട്ടെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ലെന്‍ ഹട്ടനാണ് ഇത്തരത്തില്‍ പുറത്തു പോകേണ്ടി വന്ന ഏക നിര്‍ഭാഗ്യവാന്‍. 1951ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തിലാണ് ഫില്‍ഡീങ് തടസപ്പെടുത്തിയതിന് ലെന്‍ ഹട്ടന് കൂടാരം കയറേണ്ടി വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com